ഫാ. ആല്‍ബര്‍ട്ട് ഹെംറോം ഡിബ്രുഗഡ് ബിഷപ്

ആസ്സാമിലെ ഡിബ്രുഗഡ് രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി ഫാ. ആല്‍ബര്‍ട്ട് ഹെംറോമിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഡിബ്രുഗഡ് മൈനര്‍ സെമിനാരി, ഷില്ലോംഗ് ഓറിയന്‍സ് തിയോളജിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ വൈദികനായി പരിശീലനം പൂര്‍ത്തിയാക്കിയ നിയുക്ത മെത്രാന്‍ ഡിബ്രുഗഡ് രൂപതയ്ക്കായി 1999 ഏപ്രില്‍ 25 നു വൈദിക പട്ടമേറ്റു. കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റുള്ള ഇദ്ദേഹം പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റു കരസ്ഥമാക്കി. രൂപതയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്തു. മൈനര്‍ സെമിനാരി, ഷില്ലോംഗ് തിയോളജിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 2014 മുതല്‍ രൂപതാ കോടതിയില്‍ ജുഡീഷ്യല്‍ വികാര്‍, മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org