ഫാ. ആന്‍റണി വില്യം മൈസൂര്‍ ബിഷപ്

ഫാ. ആന്‍റണി വില്യം മൈസൂര്‍ ബിഷപ്

മൈസൂര്‍ ബിഷപ്പായി ഫാ. ആന്‍റണി വില്യമിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇപ്പോഴത്തെ മെത്രാന്‍ ഡോ. തോമസ് വാഴപ്പിള്ളി വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. ജയലക്ഷ്മിപുരം ഇടവക വികാരിയും മൈസൂര്‍ രൂപതാ വിദ്യാഭ്യാസ സൊസൈറ്റിയുടെ ഡയറക്ടരുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു നിയുക്ത മെത്രാന്‍. മൈസൂരിലെ പള്ളിബേട്ടയില്‍ 1965 ഫെബ്രുവരി 27- നാ ണ് ഫാ. ആന്‍റണി വില്യം ജനിച്ചത്. മൈസൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും സെന്‍റ് ഫിലോമിനാസ് കോളജിലും പഠിച്ചു. ബാംഗ്ലൂര്‍ സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം, ക്രിസ്തുമതം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 1993 മെയ് 18-ന് വൈദികനായി. വിവിധ ഇടവകകളിലെ സേവനത്തിനു പുറമെ രൂപതയുടെ ഫിനാന്‍സ് അഡ്മിനിസ്ട്രേറ്ററും ചാന്‍സലറുമാ യി പ്രവര്‍ത്തിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org