ഈശോസഭ സുപ്പീരിയര്‍ മുംബൈയില്‍

ഈശോസഭ സുപ്പീരിയര്‍ മുംബൈയില്‍

ഈശോ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ആര്‍തുറോ സോസ മുംബൈ ഈശോസഭ പ്രൊവിന്‍സ് സന്ദര്‍ശിക്കുന്നു. ഇന്ത്യയില്‍ ഇതു രണ്ടാമത്തെ വരവാണെങ്കിലും ഇദം പ്രഥമമായാണ് ഫാ. സോസ മുംബൈ സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 2-ന് അദ്ദേഹം മുംബൈയില്‍ എത്തും. 2017 ഫെബ്രുവരിയിലായിരുന്നു ഫാ. സോസയുടെ പ്രഥമ ഭാരത സന്ദര്‍ശനം. ഡല്‍ഹി, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ റായ്പൂര്‍, അംബികാപൂര്‍ എന്നീ സ്ഥലങ്ങള്‍ അന്ന് അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇത്തവണ വാസായ്, ബാന്ദ്ര, അന്ദേരി, മുംബൈ സെന്‍റ് സേവ്യേഴ്സ് കോളജ് എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. വാസായ് ആര്‍ച്ചുബിഷപ് ഡോ. ഫെലിക്സ് മച്ചാഡോ, മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയും ഉണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org