ഫാ.ഹാമെലിന്‍റെ രക്തസാക്ഷിത്വം: ഫ്രഞ്ച് വ്യവസായി കത്തോലിക്കാവിശ്വാസത്തിലേക്ക്

ഫാ.ഹാമെലിന്‍റെ രക്തസാക്ഷിത്വം: ഫ്രഞ്ച് വ്യവസായി കത്തോലിക്കാവിശ്വാസത്തിലേക്ക്

കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവെങ്കിലും സഭയുമായി അകന്നു കഴിയുകയായിരുന്ന പാട്രിക് കനാക് എന്ന വ്യവസായി ഒരു മാനസാന്തര പ്രക്രിയയിലൂടെ കടന്നു പോകുകയും സജീവമായ കത്തോ ലിക്കാ വിശ്വാസത്തിലേയ്ക്കു മടങ്ങി വരികയും ചെയ്തു. ഫ്രാന്‍സിലെ അവിഞ്ഞോണില്‍ ഒരു പുതിയ സെമിനാരി നിര്‍മ്മിക്കുന്നതിനു വന്‍ തുക അദ്ദേഹം സഭയ്ക്കു സംഭാവന നല്‍കുകയും ചെയ്തു. ഇസ്ലാമിക് ഭീകരവാദികള്‍ കഴുത്തറുത്തു കൊന്ന ഫാ. ഷാക് ഹാമെലിന്‍റെ രക്തസാക്ഷിത്വമാണ് പാട്രിക്കിന്‍റെ മാനസാന്തരത്തിനു കാരണമായത്. 2016 മാര്‍ച്ചില്‍ ചെറിയൊരു പള്ളിയില്‍ ദിവ്യബലിയര്‍ പ്പിക്കുന്നതിനിടെയാണ് അള്‍ത്താരയില്‍ വച്ചു ഫാ. ഹാമെല്‍ കൊ ല്ലപ്പെട്ടത്.

തന്‍റെ സഹോദരന്‍ കൊല്ലപ്പെട്ടതു പോലുള്ള വികാരമാണ് തനിക്കുണ്ടായതെന്നു പാട്രിക് ഓര്‍മ്മിക്കുന്നു. സഭ നേരിടുന്ന വലിയ ഭീഷണിയെ കുറിച്ചുള്ള അവബോധം എനിക്കുണ്ടായി. യൂറോപ്പിന്‍റെ ക്രൈസ്തവവേരുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മധ്യപൂര്‍വദേശത്തും ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു ക്രൈസ്തവനെന്ന നിലയില്‍ എനിക്കു ചെയ്യാനുള്ളതു ഞാന്‍ ചെയ്യേണ്ടതുണ്ട്. എന്‍റെ താലന്തുകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട് – പാട്രിക് പറയുന്നു. പാട്രിക്കിന്‍റെ സംഭാവന കൊണ്ടു നിര്‍മ്മിക്കുന്ന സെമിനാരിയുടെ ശില ഫ്രാന്‍സീസ് മാര്‍പാപ്പ ആശീര്‍വദിച്ചു നല്‍കി.

തന്നെ പോലുള്ള മനുഷ്യരെ സഭയിലേയ്ക്കു മടങ്ങാന്‍ സഹായിക്കുന്ന ആധുനിക മിഷനറിമാരെ പരിശീലിപ്പിക്കാന്‍ സെമിനാരി ഇടയാക്കുമെന്ന് പാട്രിക് പ്രത്യാശ പ്രകടിപ്പിച്ചു. യൂറോപ്പിന്‍റെ പുനര്‍സുവിശേഷീകരണം അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫാ. ഹാമെലിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്കു ഫ്രാന്‍സിസ് മാര്‍പാ പ്പ തുടക്കമിട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org