ഫാ.ഹാമെലിന്‍റെ സഹോദരിക്കു മാര്‍പാപ്പയുടെ സാന്ത്വനം

ഫാ.ഹാമെലിന്‍റെ സഹോദരിക്കു മാര്‍പാപ്പയുടെ സാന്ത്വനം

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ ദിവ്യബലിയര്‍പ്പിക്കുന്നതിനിടെ ഇസ്ലാമിക് ഭീകരവാദികള്‍ കൊലപ്പെടുത്തിയ ഫാ. ഷാക് ഹാമെലിന്‍റെ സഹോദരിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നേരില്‍ ആശ്വസിപ്പിച്ചു. ഫാ. ഹാമെലിന്‍റെ സഹോദരിയായ റോസ്ലിന്‍ ഹാമെലിനെ റോമിലെ ടൈബര്‍ ഐലന്‍ഡിലുള്ള വി.ബര്‍ത്തലോമിയാ ബസിലിക്കയിലാണ് മാര്‍പാപ്പ കണ്ടത്. 20 ഉം 21 ഉം നൂറ്റാണ്ടുകളിലെ രക്തസാക്ഷികള്‍ക്കു വേണ്ടി പ്രത്യേകമായ ബലിയര്‍പ്പണം നടത്തുന്നതിനാണ് മാര്‍പാപ്പ ഇവിടെയെത്തിയത്. 2016 ജൂലൈ 26-നാണ് 85 കാരനായ ഫാ. ഹാമെല്‍ കൊല്ലപ്പെട്ടത്. ബലിയര്‍പ്പക്കുന്നതിനിടെ അള്‍ത്താരയിലേയ്ക്കെത്തിയ അക്രമകാരികള്‍ വൈദികന്‍റെ കഴുത്തറത്ത ശേഷം അദ്ദേഹത്തെ വെടിവയ്ക്കുക കൂടി ചെയ്തു. പിന്നീട് അക്രമകാരികളെ പോലീസ് കൊലപ്പെടുത്തി.

തുടര്‍ന്ന് സെപ്തംബര്‍ മാസത്തില്‍ വത്തിക്കാനില്‍ ഫാ. ഹാമെലിനായി പ്രത്യേക ദിവ്യബലിയര്‍പ്പിച്ച മാര്‍പാപ്പ, ഫാ. ഹാമെല്‍ ഇപ്പോള്‍ തന്നെ വാഴ്ത്തപ്പെട്ടവനാണെന്നു സൂ ചിപ്പിക്കുകയുണ്ടായി. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനു സഭാനിയമം അനുശാസിക്കുന്ന അഞ്ചു വര്‍ഷത്തെ കാത്തിരിപ്പ് റദ്ദാക്കിയ മാര്‍പാപ്പ തുടര്‍ന്ന് ഫാ. ഹാമെലിന്‍റെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇപ്പോള്‍ വി. ബര്‍ത്തലോമിയോ ബസിലിക്കയില്‍ നടന്ന ദിവ്യബലിയ്ക്കു ശേഷം സഹോദരി റോസ്ലിന്‍ ഫാ.ഹാമെലിനെ അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ വിശ്വാസദൃഢതയെ കുറിച്ചു വിശദീകരിക്കുകയുമുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org