Latest News
|^| Home -> National -> ഫാ. ജോസഫ് തൈക്കാട്ടില്‍ ഗ്വാളിയര്‍ ബിഷപ്

ഫാ. ജോസഫ് തൈക്കാട്ടില്‍ ഗ്വാളിയര്‍ ബിഷപ്

Sathyadeepam

മധ്യപ്രദേശിലെ ഗ്വാളിയര്‍ രൂപതാ മെത്രാനായി ആഗ്രാ അതിരൂപതയിലെ ഫാ. ജോസഫ് തൈക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. രാജസ്ഥാനിലെ ഭരത്പൂര്‍ സെന്‍റ് പീറ്റേഴ്സ് പള്ളി വികാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. തൃശൂര്‍ അതിരൂപതയിലെ ഏനമ്മാവ് ഇടവാകാംഗമായ നിയുക്ത മെത്രാന്‍ 1952 മെയ് 31-നാണ് ജനിച്ചത്. ആഗ്ര സെന്‍റ് ലോറന്‍സ് മൈനര്‍ സെമിനാരിയിലും തുടര്‍ന്ന് അലഹബാദ് സെന്‍റ് ജോസഫ്സ് മേജര്‍ സെമിനാരിയിലും വൈദികപഠനം പൂര്‍ത്തിയാക്കി 1988 ഏപ്രില്‍ 25-ന് ആഗ്ര അതിരൂപതയ്ക്കുവേണ്ടി വൈദികപട്ടമേറ്റു. ആഗ്ര സെന്‍റ് പീറ്റേഴ്സ് കോളജിന്‍റെ വൈസ് പ്രിന്‍സിപ്പാളായി 1990 വരെ സേവനം ചെയ്തു. തുടര്‍ന്ന് ആഗ്ര കത്തീഡ്രല്‍, നോയിഡ സെന്‍റ് മേരീസ് പള്ളി എന്നിവിടങ്ങളില്‍ വികാരിയായി. ആഗ്ര സെന്‍റ് ലോറന്‍സ് മൈനര്‍ സെമിനാരി റെക്ടര്‍, ആഗ്ര അതിരൂപത വികാരി ജനറാള്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

Leave a Comment

*
*