ഫാ. കൈപ്പന്‍പ്ലാക്കല്‍: കരുണയുടെ സംസ്കാരം രൂപപ്പെടുത്തിയ പുരോഹിതശ്രേഷ്ഠന്‍ – മാര്‍ മുരിക്കന്‍

പാലാ: പാലായുടെ ഹൃദയത്തിലൂടെ കരുണയുടെ വഴി തെളിച്ച കര്‍മയോഗിയായ പുരോഹിത ശ്രേഷ്ഠനാണ് ഫാ. എബ്രാഹം കൈപ്പന്‍പ്ലാക്കലച്ചനെന്നും കരുണയുടെ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചെന്നും പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍.

ഫാ. എബ്രാഹം കൈപ്പന്‍ പ്ലാക്കല്‍ സാന്ത്വന ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ചെത്തിമറ്റം ദൈവദാന്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിന്‍റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധി ച്ചു നടത്തിയ അനുസ്മരണ-അവാര്‍ഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

മികച്ച അഗതി സംരക്ഷണസ്ഥാപനത്തിനുള്ള അവാര്‍ഡ് തലശ്ശേരി കൊളയാട് ദൈവദാന്‍ സെന്‍ററിനു ലഭിച്ചു. പാലാ നഗരസഭാദ്ധ്യക്ഷ ബിജി ജോജോ അദ്ധ്യക്ഷയായിരുന്നു. റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടോമി സിറിയക് ഞാവള്ളില്‍ തെക്കേല്‍, കുര്യാക്കോസ് പടവന്‍, സിസ്റ്റര്‍ ഡീന എസ്എംഎസ്, പി പ്രസാദ്, വി.വി. മൈക്കിള്‍ തോട്ടുങ്കല്‍, സിസ്റ്റര്‍ സൈനു ഡിഡിഎസ്, ഡോ. സെബാസ്റ്റ്യന്‍ നരിവേലി, ബിനോയി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org