ഫാ. കുര്യന്‍ തടത്തില്‍ കെ.സി.എസ്.എല്‍. സംസ്ഥാന ജനറല്‍ ഡയറക്ടര്‍

ഫാ. കുര്യന്‍ തടത്തില്‍ കെ.സി.എസ്.എല്‍. സംസ്ഥാന ജനറല്‍ ഡയറക്ടര്‍

കൊച്ചി: കേരളാ കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ് (കെ സിഎസ്എല്‍) സംസ്ഥാന ജനറല്‍ ഡയറക്ടറായി പാ ലാ രൂപതാംഗം ഫാ. കുര്യന്‍ നിയമിതനായി. ജനറല്‍ ഡ യറക്ടറായിരുന്ന സീറോ-മലങ്കര തിരുവനന്തപുരം അ തിരൂപതാംഗം ഫാ. തോം സണ്‍ പഴയചിറപീടികയി ലിന്‍റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നി യമനം. മൂന്നു വര്‍ഷമാണ് കാലാവധി. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍റെ കീഴിലാണ് കെ.സി.എസ്.എല്‍. പ്രവര്‍ത്തിക്കുന്നത്.

1998-ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. കുര്യന്‍ തടത്തില്‍ ആലുവാ മംഗലപ്പുഴ സെമിനാരി, പാലാ ഗുഡ് ഷെ പ്പേര്‍ഡ് സെമിനാരി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. പാലാ എഞ്ചിനീയ റിംഗ് കോളേജ് ഹോസ്റ്റല്‍ വാര്‍ഡനായും രൂപതയിലെ വിവിധ ഇടവകകളില്‍ വികാ രിയായും സേവനമനുഷ്ഠി ച്ചു. ഇപ്പോള്‍ ദീപനാളം ക ലാസാംസ്കാരിക വാരികയുടെ ചീഫ് എഡിറ്ററായും കെസിഎസ്എല്‍ രൂപത ഡ യറക്ടറായും കാക്കൊമ്പ് പള്ളി വികാരിയായും സേവനമനുഷ്ഠിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org