ഒറീസയിലെ പ്രഥമ തദ്ദേശീയ വൈദികന്‍റെ ജന്മശതാബ്ദി

ഒറീസയിലെ ആദ്യത്തെ തദ്ദേശീയ വൈദികന്‍ ഫാ. പാസ്ക്കല്‍ സിംഗിന്‍റെ ജന്മശതാബ്ദി ആഘോഷിച്ചു. കന്ദമാല്‍ സ്വദേശിയായിരുന്ന ഇദ്ദേഹം ആദിവാസി – ദളിത് – പിന്നാക്കക്കാര്‍ക്കിടയില്‍ സേവനം ചെയ്ത് അനേകര്‍ക്ക് ആശ്വാസവും അഭയവുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. 1918 മേയ് 27-ന് കന്ദമാലിലെ അലന്‍ചുറി ഗ്രാമത്തില്‍ ജനിച്ച ഫാ. പാസ്ക്കല്‍ 1945 ഡിസംബര്‍ 31-നാണ് വൈദികനായത്. വിവിധ ഇടവകകളില്‍ സേവനം ചെയ്ത ഫാ. പാസ്ക്കല്‍ ഒറിയ ആരാധനക്രമത്തിന് രൂപം നല്‍കുന്നതില്‍ ഊന്നല്‍ നല്‍കി. ലത്തീനില്‍ മാത്രമായിരുന്ന ആരാധനക്രമം ഒറിയയിലേക്കു പരിഭാഷപ്പെടുത്താന്‍ പരിശ്രമിച്ചു.

ഗ്രാമീണരില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദുരീകരിക്കുന്നതിനും മദ്യപാനം പോലുള്ള സാമൂഹിക തിന്മകളെ ഉച്ഛാടനം ചെയ്യുന്നതിനും മുഖ്യപങ്കുവഹിച്ചു. ആത്മീയ തലത്തിലും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസരംഗത്തും നിരവധി സംഭാവനകള്‍ നല്‍കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ആദിവാസി – പിന്നാക്ക സമുദായങ്ങളുടെ സമുദ്ധാരണവും അദ്ദേഹത്തിന്‍റെ പ്രഥമ പരിഗണനയായിരുന്നു. 1990 ഫെബ്രുവരി 2-ന് മരണമടഞ്ഞ അദ്ദേഹത്തിന്‍റെ ശുശ്രൂഷകളെ ആദരവോടെയാണ് ഒറീസ സഭ നോക്കിക്കാണുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org