ഫാ.പോള്‍ മൂഞ്ഞേലി കാരിത്താസ് ഇന്ത്യ ദേശീയ ഡയറക്ടര്‍

ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സി ബി സി ഐ) യുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. പോള്‍ മൂഞ്ഞേലി നിയമിതനായി. ബാംഗ്ലൂരില്‍ ചേര്‍ന്ന സി ബി സി ഐ പ്ലീനറി യോഗമാണ് ഫാ. പോള്‍ മൂഞ്ഞേലിയെ ഡയറക്ടറായി തെരഞ്ഞെടുത്തത്. ഏപ്രില്‍ മാസത്തില്‍ ചുമതല ഏല്‍ക്കും.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിയമിതനാകുന്ന ആദ്യ സീറോ മലബാര്‍ സഭാംഗമാണ് എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. പോള്‍ മൂഞ്ഞേലി. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ ഡയറക്ടറായും എറണാകുളം ലിസി ആശുപത്രി ഡയറക്ടറായും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ആറു വര്‍ഷമായി കാരിത്താസ് ഇന്ത്യയുടെ ദേശീയ അസി. ഡയറക്ടറാണ്. മഹാരാഷ്ട്രയിലെ അമരാവതി രൂപതാംഗമായ ഫാ. ജോളി പുത്തന്‍പുരയെ ദേശീയ അസി. എക്സി. ഡയറക്ടറായും യോഗം തെരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org