Latest News
|^| Home -> National -> ഫാ. പ്ലാസിഡ് സ്മാരക പ്രഭാഷണ പരമ്പര

ഫാ. പ്ലാസിഡ് സ്മാരക പ്രഭാഷണ പരമ്പര

Sathyadeepam

ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ആന്‍റ് ഇന്‍റര്‍ റിലീജിയസ് സ്റ്റഡീസിന്‍റെ (സിഐഐഎസ്) ആഭിമുഖ്യത്തില്‍ ഫാ. പ്ലാസിഡ് സ്മാരക പ്രഭാഷണ പരമ്പര റോമില്‍ നടന്നു. സമകാലിക ഭാരതത്തിലെ മത, ദാര്‍ശനിക സാഹചര്യങ്ങള്‍ എന്ന വിഷയത്തിലാണു സെമിനാര്‍. ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ റീനട്ട് സന്ധു ഉദ്ഘാടനം ചെയ്തു. സിഎംഐ സന്ന്യാസ സമൂഹാംഗം റവ. ഡോ. അഗസ്റ്റിന്‍ തോട്ടക്കര മുഖ്യപ്രഭാഷണം നടത്തി. ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. ജോസഫ് സേവ്യര്‍, ഉര്‍ബാനിയ യൂണിവേഴ്സിറ്റിയിലെ പ്രഫ. പൗലോ ട്രിയാനി, മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെ മോണ്‍. മൈക്കിള്‍ സാന്‍റിയാഗോ എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരായിരുന്നു. സിഐഐഎസ് ഡയറക്ടര്‍ റവ. ഡോ. ചെറിയാന്‍ തുണ്ടു പറമ്പില്‍, ഫാ. ജോബി കൊച്ചുമുട്ടം എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

*
*