Latest News
|^| Home -> National -> ഫാ. സ്റ്റീഫന്‍ ആന്‍റണി തൂത്തുക്കുടി മെത്രാന്‍

ഫാ. സ്റ്റീഫന്‍ ആന്‍റണി തൂത്തുക്കുടി മെത്രാന്‍

Sathyadeepam

തമിഴ്നാട്ടിലെ തൂത്തുക്കുടി രൂപതാ മെത്രാനായി മോണ്‍. സ്റ്റീഫന്‍ ആന്‍റണി പിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. തൃശ്നാപ്പിള്ളി സെന്‍റ് പോള്‍സ് സെമിനാരി പ്രൊഫസറും രൂപതയുടെ ധ്യാനകേന്ദ്രം ഡയറക്ടറുമായി സേവനം ചെയ്തുവരികയായിരുന്നു. നിലവില്‍ തൂത്തുക്കുടി മെത്രാനായ ബിഷപ് യുവന്‍ അംബ്രോസി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. പുതിയ മെത്രാന്‍ ചുമതലയേല്‍ക്കുന്നതുവരെ ബിഷപ് അംബ്രോസി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി രൂപതാ ഭരണം നിര്‍വഹിക്കും.

കോട്ടാര്‍ രൂപതയിലെ കീഴാമനക്കുടിയില്‍ ജനിച്ച ഫാ. സ്റ്റീഫന്‍ ചെന്നൈ, മധുര എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 1979 മേയ് 9-നാണ് വൈദികനായത്. ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം റോമില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ഇടവകകളില്‍ വികാരിയായും സെമിനാരികളില്‍ അധ്യാപകനും റെക്ടറായും പ്രവര്‍ത്തിച്ചു.

Leave a Comment

*
*