ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന് അടിയന്തിര നടപടി സ്വീകരിക്കണം

ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന് അടിയന്തിര നടപടി സ്വീകരിക്കണം

പാലാ: യമനില്‍ ശുശ്രൂഷ ചെയ്തു ഭീകരരുടെ തടവറയിലായ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ വേണ്ട നടപടി അടിയന്തിരമായി കൈക്കൊള്ളണമെന്നു കേന്ദ്ര-സംസ്ഥാന ഭരണാധികാരികളോടു ഡിസിഎംഎസ് പാലാ രൂപതാ നേതൃത്വം ആവശ്യപ്പെട്ടു. ഈ അടുത്ത നാളില്‍ പുറത്തിറങ്ങിയ വീഡിയോ ടേപ്പുകള്‍ അദ്ദേഹത്തിന്‍റെ ജീവന്‍തന്നെ അപകടത്തിലാണെന്ന സൂചന നല്കിയിട്ടും അധികാരികള്‍ വച്ചു പുലര്‍ത്തുന്ന നിസ്സംഗതാ മനോഭാവത്തില്‍ പാലാ രൂപത ഡിസിഎംഎസ്, കൗണ്‍സില്‍ സമിതി പ്രതിഷേധിച്ചു. എത്രയും വേഗം അദ്ദേഹത്തെ മോചിപ്പിക്കാന്‍ വേണ്ട സത്വര നടപടി ഗവണ്‍മെന്‍റ് സ്വീകരിക്കണമെന്ന് യോഗം പാസ്സാക്കി യ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി പാലാ ഷാലോം പാസ്റ്ററില്‍ വച്ചു പ്രാര്‍ത്ഥനാചരണം നടത്തി. രൂപതാ പ്രസിഡന്‍റ് ജസ്റ്റിന്‍ കുന്നുപുറം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ജോണി പരമല, സെലിന്‍ കവടിയാംകുന്നേല്‍, സീനാ സണ്ണി പുളിനില്‍ ക്കുന്നോരം, മേരി കുറുക്കന്‍ കുന്നേല്‍, മധു നിരപ്പേല്‍, ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org