ഫാ. ടോം ഉഴുന്നലാലിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഇടപെടണം: കാത്തലിക് യൂണിയന്‍

ഫാ. ടോം ഉഴുന്നലാലിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഇടപെടണം: കാത്തലിക് യൂണിയന്‍

യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം സാധ്യമാക്കാന്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. ഫാ. ടോമിന്‍റെ മോചനം വൈകുന്നതിലുള്ള ഉത്കണ്ഠ കാത്തലിക് യൂണിയന്‍ നേതാക്കള്‍ പ്രധാനമന്ത്രിക്കെഴുതിയ നിവേദനത്തില്‍ വിവരിച്ചു. ക്രൈസ്തവ സമൂഹം ഇക്കാര്യത്തില്‍ ഏറെ ദുഃഖിതരും അസ്വസ്ഥരുമാണ്. ഫാ. ടോമിന്‍റെ അഭ്യര്‍ത്ഥനയുമായി അടുത്തിടെ പുറത്തിറങ്ങിയ വീഡിയോയില്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അദ്ദേഹം വളരെ വിവേചനം നേരിടുകയാണെന്നും തടവിലായിരുന്ന മറ്റു വിദേശപൗരന്മാരെ ഭീകരര്‍ വിട്ടയച്ചെന്നും സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ഇടപെടലുകളാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം എത്രയും വേഗം സാധ്യമാക്കി അദ്ദേഹത്തെ ഭാരതത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ പ്രധാനമന്ത്രി മുന്‍കയ്യെടുക്കണം — കാത്തലിക് യൂണിയന്‍ ദേശീയ പ്രസിഡന്‍റ് ലാന്‍സി ഡിക്കുഞ്ഞ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org