ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്ന് യെമന്‍ ഉപപ്രധാനമന്ത്രി

ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്ന് യെമന്‍ ഉപപ്രധാനമന്ത്രി

യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ മോചനത്തിനായി യെമന്‍ ഗവണ്മന്‍റ് എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും യെമന്‍ ഉപപ്രധാനമന്ത്രി അബ്ദുള്‍ മാലിക് അബ്ദുള്‍ ജലീല്‍ അല്‍ മെല്‍ഖാഫി പറഞ്ഞു. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഇദ്ദേഹത്തോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഫാ. ഉഴുന്നാലിലിന്‍റെ മോചനകാര്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് യെമന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് എല്ലാ പരിശ്രമവും ഉണ്ടാകുമെന്ന് യെമന്‍ ഉപപ്രധാനമന്ത്രി ഉറപ്പു നല്‍കി. യെമന്‍ വിദേശകാര്യമന്ത്രി കൂടിയായ അല്‍ മെല്‍ഖാഫിയുമായി യെമനിലെ ആഭ്യന്തരപ്രശ്നങ്ങളും സുഷ്മ സ്വരാജ് ചര്‍ച്ച ചെയ്തു. 2016 മാര്‍ച്ച് 4-നാണ് കോട്ടയം രാമപുരം സ്വദേശിയും സലേഷ്യന്‍ വൈദികനുമായ ഫാ. ടോം ഉഴുന്നാലിലിനെ ഏഡനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഫാ. ഉഴുന്നാലില്‍ സേവനം ചെയ്തിരുന്ന അഗതിമന്ദിരത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യാക്കാരായ നാലു കന്യാസ്ത്രീകളും രണ്ടു ജീവനക്കാരും എട്ട് അന്തേവാസികളും കൊല്ലപ്പെട്ടിരുന്നു. ഫാ. ടോമിന്‍റെ മോചനത്തിനായി ഭീകരര്‍ വിലപേശുകയും തന്നെ മോചിപ്പക്കാന്‍ ഇടപെടണെമന്നഭ്യര്‍ത്ഥിക്കുന്ന ഫാ. ടോമിന്‍റെ രണ്ടു വീഡിയോകള്‍ പുറത്തു വരികയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org