ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ റോഡ്

ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ റോഡ്

കോഴിക്കോട്: ജന്മംകൊ ണ്ട് ഇറ്റലിക്കാരനും ജീവിതംകൊണ്ട് ഇന്ത്യക്കാരനും കര്‍ മംകൊണ്ടു കോഴിക്കോട്ടുകാര്‍ക്കു പ്രിയപ്പെട്ടവനുമാ യ ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ നഗരത്തില്‍ റോഡ്. എരഞ്ഞിപ്പാലം മിനി ബൈപാസ് റോഡില്‍നിന്നാരംഭി ച്ചു പോള്‍ നഗര്‍ വഴി കൊട്ടാരം റോഡ് ജംഗ്ഷന്‍ വരെയെത്തുന്ന റോഡിനാണു ഫാ. വെര്‍ഗോട്ടിനിയുടെ പേ രിട്ടത്.

1946-ല്‍ സെന്‍റ് ജോസ ഫ് ഹൈസ്കൂള്‍ അദ്ധ്യാപകനായി സേവനം ആരംഭിച്ച ഫാ. വെര്‍ഗോട്ടിനി പിന്നീടു കോഴിക്കോടിന്‍റെ വികസനത്തില്‍ നിര്‍ണായക പങ്കു വ ഹിച്ചു. കോഴിക്കോട് സ്പോര്‍ ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റായി 27 വര്‍ഷം സേ വനം നടത്തി ഇപ്പോഴത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് കെട്ടിടം ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ നിര്‍മിച്ചത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. നാഗ്ജി ഫുട് ബോള്‍, സന്തോഷ് ട്രോഫി മത്സരം എന്നിവയുടെ മുഖ്യ സംഘാടകരില്‍ ഒരാള്‍ തു ടങ്ങി കായിക മേഖലയില്‍ ഒട്ടേറെ സേവനങ്ങള്‍ ചെ യ്തു. ഹില്‍ടോപ് സര്‍വീസസിന്‍റെ കുഷ്ഠരോഗ പുനരധിവാസ കമ്മിറ്റി പ്രസിഡന്‍റ്, ഹട്ടന്‍സ് ഓര്‍ക്കസ്ട്ര പ്രസിഡന്‍റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു.

റോഡ് നിര്‍മാണം, വീടു നിര്‍മാണം എന്നിവയില്‍ ശ്ര ദ്ധ കൊടുത്ത അദ്ദേഹമാ ണു കരുണാ സ്കൂള്‍ ആരംഭിക്കാനും നേതൃത്വം നല്കിയത്. 1988 വരെ നഗരത്തി ലെ എല്ലാ നല്ല കാര്യങ്ങള്‍ ക്കും മുന്നില്‍ നിന്ന ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ ഒരു റോഡ് എന്ന സ്വപ്ന മാണു യാഥാര്‍ത്ഥ്യമായത്.

റോഡ്നാമകരണ ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീ ന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ടി.സി. ബിജുരാജ് ആദ്ധ്യക്ഷ്യം വഹിച്ചു. കൗണ്‍സിലര്‍ പി.എം. നായാ സ്, വികാരി ജനറല്‍ മോണ്‍. ഡോ. തോമസ് പനക്കല്‍, ജീ നയുടെ ഡയറക്ടറും പോള്‍ നഗര്‍ സെയിന്‍റ് പോള്‍സ് പള്ളി വികാരിയുമായ ഫാ. ആല്‍ഫ്രഡ് വി.സി., ഫാ. മാത്യു, കെ.ജെ മത്തായി, ക രുണ കോണ്‍വെന്‍റ് സുപ്പീ രിയര്‍ സിസ്റ്റര്‍ ആന്‍മേരി ജൂഡ് സിക്വേര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org