ഫാ. വിനീത് ജോര്‍ജിന് രാഷ്ട്രീയ ഗൗരവ് പുരസ്ക്കാരം

ഫാ. വിനീത് ജോര്‍ജിന് രാഷ്ട്രീയ ഗൗരവ് പുരസ്ക്കാരം

ബാംഗ്ലൂര്‍ ക്ലരീഷ്യന്‍ പ്രൊവിന്‍സിലെ ഫാ. വിനീത് ജോര്‍ജ് രാഷ്ട്രീയ ഗൗരവ് പുരസ്ക്കാരത്തിന് അര്‍ഹനായി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഛത്തീസ്ഗഡ് മുന്‍ ഗവര്‍ണര്‍, ലഫ്റ്റനന്‍റ് ജനറല്‍ കെ എം സേത്ത് പുരസ്കാരം സമ്മാനിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തടക്കം വിവിധ സംഭാവനകള്‍ മാനിച്ചാണ് ഫാ. വിനീതിന് അവാര്‍ഡ് സമ്മാനിച്ചത്. ഈ അവാര്‍ഡു കരസ്ഥമാക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് ഫാ. വിനീത്. മദര്‍ തെരേസ, ജനറല്‍ കെ വി കൃഷ്ണറാവു, ഉസ്താദ് അജ്മദ് അലിഖാന്‍, ജിവിജി കൃഷ്ണമൂര്‍ത്തി, ജസ്റ്റിസ് പി എന്‍ ഭഗവതി, ഡോ. നരേഷ് ട്രെഹാന്‍, ചീഫ് മാര്‍ഷല്‍ എന്‍ സി സുരി തുടങ്ങിയവര്‍ക്കാണ് ഇതിനു മുമ്പ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും ഉദ്യോഗത്തിലും നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള ഫാ. വിനീത്, പ്രമുഖ എംഎന്‍സികളില്‍ ഉദ്യോഗസ്ഥനായിരുന്നു. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉദ്യോഗത്തിലിരിക്കേ 2006 ലാണ് ദൈവവിളി സ്വീകരിച്ച് ക്ലരീഷ്യന്‍ സഭയില്‍ ചേര്‍ന്നത്. ബാംഗ്ലൂര്‍ സെന്‍റ് ക്ലാരറ്റ് കോളജ് വൈസ് പ്രിന്‍സിപ്പലാണിപ്പോള്‍. അടുത്തിടെ ബാംഗ്ലൂര്‍ ജെയ്ന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെ എം ഫില്‍ കരസ്ഥമാക്കിയ ഇദ്ദേഹത്തിന്‍റെ നിരവധി പ്രബന്ധങ്ങള്‍ ദേശീയ – അന്തര്‍ദേശീയ മാസികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org