മാര്‍പാപ്പ ബാള്‍ട്ടിക് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു

സെപ്തംബര്‍ മൂന്നാം വാരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബാള്‍ട്ടിക് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നിവ സന്ദര്‍ശിക്കുന്നു. 25 വര്‍ഷം മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇവിടെ ആദ്യമായി സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ. അതിനുശേഷം ഇപ്പോഴാണ് ബാള്‍ട്ടിക് രാജ്യങ്ങളില്‍ ഒരു പേപ്പല്‍ സന്ദര്‍ശനം നടക്കുന്നത്. നിരവധി മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്കു പ്രസിദ്ധമാണ് ഈ രാജ്യങ്ങള്‍. ഈ തീര്‍ത്ഥകേന്ദ്രങ്ങള്‍ക്കു പുറമെ നാസി അധിനിവേശത്തിന്‍റെ സ്മാരകങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org