ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു പുതിയ പേഴ്സണല്‍ സെക്രട്ടറി

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു പുതിയ പേഴ്സണല്‍ സെക്രട്ടറി

ഉറുഗ്വേയില്‍ നിന്നുള്ള ഫാ. ഗൊണ്‍സാലോ അമേലിയൂസിനെ തന്‍റെ പുതിയ പേഴ്സണല്‍ സെക്രട്ടറിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 2006 ല്‍ അര്‍ജന്‍റീനയില്‍ ആര്‍ച്ചുബിഷപ്പായിരിക്കെയാണ് മാര്‍പാപ്പ ഫാ. അമേലിയൂസിനെ ആദ്യമായി പരിചയപ്പെടുന്നത്. അക്കാലത്ത് തെരുവുകുട്ടികള്‍ക്കു വേണ്ടിയുള്ള സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പയായതിനു ശേഷം 2013 മാര്‍ച്ചില്‍ വത്തിക്കാനിലെ ഒരു ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരിക്കെ, ആളുകള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന ഫാ. അമേലിയൂസിനെ മാര്‍പാപ്പ തിരിച്ചറിഞ്ഞു. പാപ്പ അദ്ദേഹത്തെ ആ സമൂഹത്തിനു പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. തെരുവുകുട്ടികള്‍ക്കു വേണ്ടി സ്കൂള്‍ സ്ഥാപിക്കുകയും അവര്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും നല്‍കുകയും ചെയ്യുന്നതിനെ ശ്ലാഘിക്കുകയും ചെയ്തു. ആ പരിചയത്തിന്‍റെ പശ്ചാത്തലത്തിലാണ് പേഴ്സണല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയോഗിക്കുവാന്‍ മാര്‍പാപ്പ തയ്യാറായതെന്നു കരുതപ്പെടുന്നു. 2013 മുതല്‍ 2019 വരെ മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ഫാ. ഫാബിയാന്‍ പെദാച്ചിയോ സ്ഥലം മാറിപോയ ഒഴിവിലാണു പുതിയ സെക്രട്ടറിയുടെ നിയമനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org