ഫ്രാന്‍സിസ്കന്‍ അല്മായ സഭയ്ക്കു പുതിയ ദേശീയ നേതൃത്വം

ഫ്രാന്‍സിസ്കന്‍ അല്മായ സഭയ്ക്കു പുതിയ ദേശീയ നേതൃത്വം

ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെ പുതിയ ദേശീയ ഭാരവാഹികളെ നിയമിച്ചു. ഓര്‍ഡോ ഫ്രാന്‍സിസ്കാനൂസ് സെക്കുലാറിസ് ഇന്‍റര്‍ നാഷണല്‍ ഫ്രട്ടേണിറ്റിയുടെ മിനിസ്റ്റര്‍ ജനറാള്‍ ബ്രദര്‍ തീബോര്‍ കൗസറാണ് പുതിയ ദേശീയസമിതി അംഗങ്ങളെ പ്രഖ്യാപിച്ചത്.

ബ്രദര്‍ ഒലിവര്‍ ഫെര്‍ണാണ്ടസാണു ദേശീയസമിതിയിലെ പുതിയ മിനിസ്റ്റര്‍. മറ്റു ഭാരവാഹികള്‍: ബ്രദര്‍ ഡോ. ജെറി ജോസഫ്- വൈസ് മിനിസ്റ്റര്‍, സിസ്റ്റര്‍ ഐറീന്‍ എമില്‍ഡ പിന്‍റോ-ഫൊര്‍മേറ്റര്‍, ബ്രദര്‍ എസ്. സിങ്കരായന്‍ ക്രിസ്തീ രാജ്-സെക്രട്ടറി, ബ്രദര്‍ ആല്‍വിന്‍ മൊണ്ടേരിയോ-ട്രഷറര്‍, ബ്രദര്‍ മാര്‍ക്ക് ആന്‍റണി-കേരള ലത്തീന്‍ ഏരിയ കൗണ്‍സിലര്‍, ബ്രദര്‍ ഫ്രാങ്കോ ജോണ്‍-സീറോ മലബാര്‍ ഏരിയ കൗണ്‍സിലര്‍, ബ്രദര്‍ സെബാസ്റ്റ്യന്‍ സിങ്കരായര്‍-തമിഴ്നാട് ഏരിയ കൗണ്‍സിലര്‍, ബ്രദര്‍ ലിയോ മത്തിയാസ്-കര്‍ണാടക ഏരിയ കൗണ്‍സിലര്‍, സിസ്റ്റര്‍ ജുക്കുണ്ട ന്യുനെസ് സെല്‍വീരോ-ഗോവ ഏരിയ കൗണ്‍സിലര്‍, ബ്രദര്‍ ബെര്‍ ണാര്‍ഡ് ഡ്യൂങ്ങ് ഡ്യൂങ്ങ്-ബീഹാര്‍, ജാര്‍ഖണ്ഡ് ഏരിയ കൗണ്‍സിലര്‍.

ആലുവ സെന്‍റ് തോമസ് കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മിനിസ്റ്റര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. പോളി മാടശേരി, നിയമനത്തിന്‍റെ ഡിക്രി വായിച്ചു ദേശീയമിനിസ്റ്ററിനു കൈമാറി. തുടര്‍ന്നു നടന്ന ദേശീയ കൗണ്‍സില്‍ യോഗം മിനിസ്റ്റര്‍ പ്രൊവിന്‍ഷ്യല്‍ ഉദ്ഘാടനം ചെയ്തു. 2021 നവംബര്‍ 15 വരെയാണു പുതിയ ദേശീയസമിതിയുടെ പ്രവര്‍ത്തന കാലയളവ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org