ഫ്രഞ്ച് വൈദികനെ സ്പെയിനില്‍ വാഴ്ത്തപ്പെട്ടവനാക്കി

ഫ്രഞ്ച് വൈദികനെ സ്പെയിനില്‍ വാഴ്ത്തപ്പെട്ടവനാക്കി

പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് വൈദികന്‍ ഫാ. ലൂയിസ് അന്‍റോയിന്‍ ഒര്‍മിരെസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സ്പാനിഷ് നഗരമായ ഒവീദോയില്‍ നടന്ന ചടങ്ങില്‍ വത്തിക്കാന്‍ നാമകരണകാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ആഞ്ജെലോ അമാതോയാണ് പ്രഖ്യാപനം നടത്തിയത്. കാവല്‍മാലാഖയുടെ സഹോദരിമാര്‍ എന്ന സന്യാസിനീസഭയുടെ സ്ഥാപകനായ ഫാ. ഒര്‍മിരെസ് സ്പെയിനിലും ഫ്രാന്‍സിലുമായി 87 സ്കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്രൈസ്തവമൂല്യങ്ങള്‍ വളര്‍ത്തുന്ന വിദ്യാഭ്യാസ പ്രേഷിതത്വത്തിന് ഊന്നല്‍ നല്‍കിയ ഫാ. ഒര്‍മിരെസ് തന്നെ സമീപിച്ചിരുന്ന നിരാലംബരായ വ്യക്തികളെ നിര്‍ലോപം സഹായിക്കുകയും ചെയ്തിരുന്നു. രോഗികളെ ശുശ്രൂഷിക്കുന്നതിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നുവെന്ന് കാര്‍ഡിനല്‍ അമാതോ അനുസ്മരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org