ചങ്ങാതിസ്റ്റാൾ സജീവമായി

ചങ്ങാതിസ്റ്റാൾ സജീവമായി
ചങ്ങാതിപ്പെട്ടിയുടെ കൂട്ടുകാർ സംഘടിപ്പിച്ച പ്രദർശന-വില്പന കാരുണ്യ  സ്റ്റാൾ
ചങ്ങാതിസ്റ്റാൾ സജീവമായി. തങ്ങൾ ഒരിക്കലും കാണാത്തതും തങ്ങളെയും പരിചയമില്ലാത്തതുമായ ആദിവാസിബാലന്മാരും നിർധനകുട്ടികളടക്കം 150-ഓളം പേർക്ക് ക്രിസ്തുമസ്-പുതുവത്സര സമ്മാനം നൽകാനായി കോളേങ്ങാട്ടുകര സെൻറ്. മേരീസ് ദേവാലയത്തിലെ അൾത്താരബാലന്മാർ സംഘടിപ്പിക്കുന്ന 'ചങ്ങാതിപ്പെട്ടി'യുടെ  ഭാഗമായി കൗതുകവസ്തുക്കളുടെ സ്റ്റാൾ കൗതുകമായി. ക്രിസ്തുമസ് ട്രീകൾ, നക്ഷത്രങ്ങൾ, ക്രിസ്തുമസ് പാപ്പായുടെ ഷൂസ്  എന്നിവയെല്ലാം അൾത്താരബാലന്മാരുടെ സൃഷ്ടികളാണ്. കുട്ടികളുടെ നിഷ്കളങ്കമായ ഉദ്യമത്തിന് നാട്ടുകാർ പ്രദർശന വസ്തുക്കൾ വാങ്ങി പിന്തുണ അറിയിച്ചു. പുതുവത്സര ദിനത്തിനുമുൻപ് അജ്ഞാതരായ ചങ്ങാതിമാർക്ക് ഇവർ ഇത് എത്തിക്കും. പോപ്പ്  പോൾ മേഴ്സി ഹോമിലെ കുട്ടികൾക്കും സമ്മാനപ്പൊതികൾ വിതരണം ചെയ്യുമെന്ന് അൾത്താരബാലസംഘം ഭാരവാഹികൾ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org