“ഗാന്ധിദര്‍ശനം” കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക്

“ഗാന്ധിദര്‍ശനം” കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക്

കൈപ്പുഴ: മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ മാസത്തില്‍ ഗാന്ധിസ്മരണകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടു ഗാന്ധിദര്‍ശനം എന്ന പദ്ധതിയുടെ ഭാഗമായി "എന്‍റെ സത്യാന്വേഷണ പരീക്ഷണ കഥ" എന്ന ഗ്രന്ഥം സ്കൂളിലെ എല്ലാ കുട്ടികളിലും എത്തിച്ചു. അദ്ധ്യാപക-രക്ഷാകര്‍ത്തൃ സംഘടനയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കിയത്.

ഗാന്ധിയെന്നാല്‍ ഇന്ത്യയുടെ മതമാണ്, രാഷ്ട്രീയമാണ്, സംസ്കാരമാണ്, ഗാന്ധിയെന്നാല്‍ ഇന്ത്യയാണ്. സെന്‍റ് ജോര്‍ജ് വിഎച്ച്എസ് സ്കൂളില്‍ കേരളത്തില്‍ ഇദംപ്രഥമമായി നടപ്പിലാക്കുന്ന "ഗാന്ധിദര്‍ശനം" എന്ന പുസ്തകവിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി എം.പി., സ്കൂള്‍ ലീഡര്‍ പ്രണവ് എസ്. കുമാര്‍, സ്കൂള്‍ ചെയര്‍പേഴ്സണ്‍ ലിഡാ മാത്യുവിനു പുസ്തകത്തിന്‍റെ കോപ്പികള്‍ നല്കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സ്കൂള്‍ മാനേജര്‍ ഫാ. മാത്യു കുഴിപ്പിളളി അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, എക്സ് എംഎല്‍എ, വാര്‍ഡ് മെമ്പര്‍ സിന്ധു രാജു, സ്കൂള്‍ പിടിഎ പ്രസിഡന്‍റ് ശ്രീനിവാസന്‍ അബ്ദുള്‍ സലാം, ഹെഡ്മാസ്റ്റര്‍ സന്തോഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org