ഗര്‍ഭച്ഛിദ്രാനുമതി നിയമം പുനഃപരിശോധിക്കണം: കെസിബിസി പ്രൊലൈഫ് സമിതി

1971-ല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതും, പ്രത്യേക സാഹചര്യങ്ങളില്‍ നിശ്ചിത ആഴ്ചകള്‍ വരെ ഗര്‍ഭച്ഛിദ്രാനുമതി നല്കുന്നതുമായ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രേഗ്നന്‍സി ആക്ട് (MTP) പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്ന് കെസിബിസി പ്രൊലൈഫ് സമിതി ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ ധാര്‍മ്മിക വ്യവസ്ഥയും ശാസ്ത്രത്തിന്‍റെ പുതിയ കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തില്‍ മനുഷ്യജീവനെ ഹനിക്കുന്ന അവസ്ഥയ്ക്കു മാറ്റം ഉണ്ടാകണം.

ഗര്‍ഭധാരണത്തിന്‍റെ ആദ്യനിമിഷങ്ങളില്‍ തന്നെ മനുഷ്യജീവന് തുടക്കം കുറിക്കുന്നുവെന്ന വസ്തുത വിസ്മരിക്കുവാന്‍ പാടില്ല. ഗര്‍ഭസ്ഥ ശിശുവിന്‍റെ ജീവനും ഭൂമിയില്‍ ജീവിക്കുന്ന വ്യക്തിയുടെ ജീവനും തുല്യപ്രാധാന്യമാണുള്ളത്. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങളെ വളര്‍ത്തുവാന്‍ അമ്മമാര്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍, എം.ടി.പി. ആക്ട് പിന്‍വലിക്കുവാന്‍ തയ്യാറാകണം. സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, അഡ്വ. ജോസി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org