ഗാര്‍ഹികസഭ പ്രാര്‍ത്ഥന പ്രകാശനം ചെയ്തു

ഗാര്‍ഹികസഭ പ്രാര്‍ത്ഥന പ്രകാശനം ചെയ്തു
Published on

കൊച്ചി: അനുദിന കുടുംബ പ്രാര്‍ത്ഥന കൂടുതല്‍ ഫലവത്താക്കണമെന്ന ലക്ഷ്യത്തോടെ എറണാകുളം കുടുംബ പ്രേഷിത കേന്ദ്രം പ്രസിദ്ധീകരിച്ച 'ഗാര്‍ഹിക സഭാ പ്രാര്‍ത്ഥന' പുസ്തകം എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആന്‍റണി കരിയില്‍ പ്രകാശനം ചെയ്തു. സീറോ മലബാര്‍ മാതൃവേദിയുടെ അന്തര്‍ദേശീയ പ്രസിഡന്‍റ് കെ.വി. റീത്താമ്മയും ഭര്‍ത്താവ് ആന്‍റണി ജെയിംസും ചേര്‍ന്ന് ആദ്യ കോപ്പി ഏറ്റുവാങ്ങി. ഗാര്‍ഹിക സഭയായ കുടുംബത്തിന്‍റെ ദൈവശാസ്ത്രവും തനതായ ആദ്ധ്യാത്മികതയും ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഈ പ്രാര്‍ത്ഥന കുടുംബങ്ങള്‍ക്ക് തങ്ങളുടെ ദൈവവിളിയില്‍ വളരുവാന്‍ സഹായകമാകുമെന്ന് മാര്‍ ആന്‍റണി കരിയില്‍ പ്രസ്താവിച്ചു. സിഞ്ചെല്ലൂസ്സുമാരായ ഫാ. ഹോര്‍മിസ് മൈനാട്ടി, ഫാ. ജോസ് പുതിയേടത്ത്, വൈസ് ചാന്‍സലര്‍ ഫാ. ജസ്റ്റിന്‍ കൈപ്രന്‍പാടന്‍, കുടുംബ പ്രേഷിതകേന്ദ്രം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കല്ലേലി, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ഫാ. ജോയ്സണ്‍ പുതുശ്ശേരി, ഫാ. ജിജു തുരുത്തിക്കര, എന്നിവര്‍ സന്നിഹിതരായിരുന്നു. 10 രൂപ നിരക്കില്‍ പുതിയ പ്രാര്‍ത്ഥനയുടെ കോപ്പി കുടുംബ പ്രേഷിതകേന്ദ്രം ഓഫീസുകളില്‍ ലഭ്യമാണ്. ഫോണ്‍: 04842462607, 9387074649.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org