അന്തര്‍ദേശീയ ഗാര്‍ഹികതൊഴിലാളി ദിനം ആചരിച്ചു

അന്തര്‍ദേശീയ ഗാര്‍ഹികതൊഴിലാളി ദിനം ആചരിച്ചു

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ സാമൂഹികസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കേരള ലേബര്‍മൂവ്മെന്‍റും സംയുക്തമായി അന്തര്‍ദേശീയ ഗാര്‍ഹിക തൊഴിലാളി ദിനം ആചരിച്ചു. കേരളത്തിലെ ഗാര്‍ഹിക തൊഴിലാളികളുടെ ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണ് കേരള ഡൊമസ്റ്റിക്ക് വര്‍ക്കേഴ്സ് ഫോറം. വരാപ്പുഴ അതിരൂപതയുടെ ചാന്‍സിലര്‍ ഫാ. എബിജിന്‍ അറയ്ക്കലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈപ്പിന്‍ നിയോജകമ ണ്ഡലം എംഎല്‍എ എസ്. ശര്‍മ ഗാര്‍ഹികതൊഴിലാളി ദിനാചരണത്തിന്‍റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പ്രസ്തുത യോഗത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള നിവേദനം ഗാര്‍ഹിക തൊഴിലാളി ഫോറം സംസ്ഥാന പ്രസിഡന്‍റ് ഷെറിന്‍ ബാബു, എസ്. ശര്‍മ എംഎല്‍എയ്ക്ക് സമര്‍പ്പിച്ചു. ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ആന്‍റണി റാഫേല്‍ കൊമരം ചാത്ത്, വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെ.എല്‍.എം. രൂപത ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി, കോഓര്‍ഡിനേറ്റര്‍ കുമാരി. രമ്യ വി.ആര്‍, ജയ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. കേരള ഡൊമസ്റ്റിക്ക് വര്‍ക്കേഴ്സ് ട്രേയ്ഡ് യൂണിയന്‍റെ ഭാഗമായി തൊഴിലാളികള്‍ക്ക് അംഗത്വകാര്‍ഡ് വിതരണോദ്ഘാടനവും, എല്‍.ഐ.സിയുടെ ലൈഫ് കവറേജ് പോളിസിയായ ആംആദ്മി ബീമ യോജനയില്‍ എല്ലാ ഗാര്‍ഹിക തൊഴിലാളികളെയും ചേര്‍ക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org