ജര്‍മന്‍ ചാന്‍സലര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ജര്‍മന്‍ ചാന്‍സലര്‍  മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജെലാ മെര്‍ക്കല്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ദാരിദ്ര്യവും വിശപ്പും നേരിടുന്നതിന് അന്താരാഷ്ട്ര സമൂഹത്തിനുള്ള ഉത്തരവാദിത്വം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന വിഷയമാണെന്ന് ഇരുവരും അംഗീകരിച്ചതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. രണ്ട് ആഗോള ഭീഷണികളെന്ന നിലയില്‍ ഭീകരവാദം, കാലാവസ്ഥാവ്യതിയാനം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നു അമേരിക്ക പിന്മാറിയതില്‍ തനിക്കുള്ള നിരാശ മെര്‍ക്കല്‍ പ്രകടമാക്കി. ആഞ്ജെലാ മെര്‍ക്കലും ഫ്രാന്‍സിസ് മാര്‍പാപ്പയും ഔപചാരികമായ കൂടിക്കാഴ്ച നടത്തുന്നത് ഇതു നാലാം പ്രാവശ്യമായിരുന്നു. മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിന്‍റെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org