ഗോവയില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ ആനുപാതിക വര്‍ദ്ധനവില്ല

ഗോവയില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ ആനുപാതിക വര്‍ദ്ധനവില്ല

പോര്‍ച്ചുഗീസ് കോളനിയും പടിഞ്ഞാറേ ഇന്ത്യയിലെ കത്തോലിക്കാ ശക്തികേന്ദ്രവുമായ ഗോവയില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ നേരീയ വര്‍ദ്ധനയുള്ളതായി 2012 ലെ മതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കെടുപ്പ് സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം പ്രസിദ്ധിപ്പെടുത്തിയ കണക്കുകള്‍ പ്രാകരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ക്രൈസ്തവരുടെ എണ്ണത്തില്‍ 6560 പേര്‍ കൂടുതലുള്ളതായിട്ടാണു കാണുന്നത്.

എന്നാല്‍ സംസ്ഥാനത്തെ ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായിട്ടല്ല ഈ വര്‍ദ്ധന എന്ന വൈരുദ്ധ്യമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ജനസംഖ്യയില്‍ എട്ടു ശതമാനത്തോളം പേരുടെ വര്‍ദ്ധനയാണ് ഗോവയില്‍ ഉണ്ടായിട്ടുള്ളത്. 1.34 ദശലക്ഷം പേരില്‍ നിന്ന് 1.45 ദശലക്ഷം പേരായി ഗോവയിലെ ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ അതിനു ആനുപാതികമായി ക്രൈസ്തവരുടെ എണ്ണത്തില്‍ 28000 പേരുടെ വര്‍ദ്ധനവ് ഉണ്ടാകേണ്ടതാണ്. പക്ഷെ അതുണ്ടായിട്ടില്ല എന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗോവയിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കുറവ് അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല. ഗോവയിലെ ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും കത്തോലിക്കരാണ്. 1510 1961 കാലഘട്ടത്തിലെ പോര്‍ച്ചുഗീസ് കോളനിവാഴ്ചക്കാലത്ത് കത്തോലിക്കര്‍ക്കായിരുന്നു ഗോവയിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം. 1851 ലെ സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ 65 ശതമാനം കത്തോലിക്കരും 35 ശതമാനം ഹൈന്ദവരുമായിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ ക്രൈസ്തവര്‍ 25 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. ഹൈന്ദവരുടെ ജനസംഖ്യ 67 ശതമാനത്തിലേക്കു വര്‍ദ്ധിക്കുകയും ചെയ്തു. 450 വര്‍ഷത്തെ പോര്‍ച്ചുഗീസ് ആധിപത്യത്തിനു ശേഷം 1961 63 കാലഘട്ടത്തില്‍ അരലക്ഷം കത്തോലിക്കരെങ്കിലും ഗോവ വിട്ടുപോകുകയുണ്ടായി. ഈ പ്രതിഭാസം തുടരുകയായിരുന്നു. ഇതേകാലഘട്ടത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും ഹിന്ദുക്കളുടെ കുടിയേറ്റവും അങ്ങോട്ട് ഉണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org