ഗോവയുടെ സാംസ്ക്കാരിക പൈതൃകത്തില്‍ മിഷനറികള്‍ക്ക് പങ്ക്: ഗവര്‍ണര്‍

ഗോവന്‍ സംസ്ക്കാരത്തില്‍ മിഷനറിമാരുടെയും ആത്മീയ നേതാക്കളുടെയും സംഭാവനകള്‍ മഹത്തരമാണെന്ന് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ അഭിപ്രായപ്പെട്ടു. ആധ്യാത്മികതയുടെ ദേശം എന്നാണ് ഗോവ അറിയപ്പെടുന്നത്. ചിരപുരാതനമായ പല രാജവംശങ്ങളും ഭരണം നടത്തിയിട്ടുള്ള ഗോവ ആ വിധത്തിലും ഏറെ സമ്പന്നമാണ്. ആത്മീയ നേതാക്കളും മിഷനറിമാരും ആകൃഷ്ടരായ ഗോവയില്‍ അവരുടെ സംഭാവനകളും സാംസ്ക്കാരിക സമ്പന്നതയ്ക്കു കാരണമായിട്ടുണ്ട് – ഗവര്‍ണര്‍ പറഞ്ഞു. ഗോവ സംസ്ഥാന പിറവി ദിനാഘോഷത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പ്രതിപാദിച്ചത്. 1987 മെയ് 30 നാണ് ഗോവ സംസ്ഥാനം രൂപീകൃതമായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org