ഗോരഖ്പൂര്‍ രൂപതയുടെ സാമൂഹ്യസേവന വിഭാഗത്തിന് ഭിന്നശേഷി സൗഹൃദ പുരസ്ക്കാരം

ഉത്തര്‍പ്രദേശിലെ മികച്ച ഭിന്നശേഷി സൗഹൃദ സംഘടനയ്ക്കുള്ള അവാര്‍ഡ് ഗോരഖ്പൂര്‍ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ പുരുവഞ്ചല്‍ ഗ്രാമീണ്‍ സേവാസമിതിക്കു (പിജിഎസ്എസ്) ലഭിച്ചു. ഭിന്നശേഷിക്കാരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഇടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് സംഘടനയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. 1986-ല്‍ ഗോരഖ്പൂര്‍ രൂപതയ്ക്കു കീഴില്‍ സ്ഥാപിതമായ പിജിഎസ്എസ് സംഘടന സാമൂഹ്യനീതി, സമത്വം എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ദളിതരുടെയും പുനരുദ്ധാരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കര്‍മ്മപദ്ധതികള്‍ തുടങ്ങി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ-ആരോഗ്യ മേഖ ലകളില്‍ സുരക്ഷിതമായ അന്തരീക്ഷം സംജാതമാക്കാന്‍ സംഘടന പ്രയത്നിക്കുന്നു. അന്താരാഷ്ട്ര വികലാംഗദിനമായ ഡിസംബര്‍ 3-ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്ന് പിജിഎസ് എസ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് ആലുംചുവട്ടില്‍ പുരസ്ക്കാരം ഏറ്റു വാങ്ങി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org