ഗോതമ്പുക്ഷാമം: വെനിസ്വേലായിലേയ്ക്ക് ഓസ്തികള്‍ കൊളംബിയായില്‍നിന്ന്

കൊളംബിയായിലെ വെനിസ്വേലാ അതിര്‍ത്തിപ്രദേശത്തുള്ള കുകുട്ട രൂപത, 2.5 ലക്ഷം ഓസ്തികള്‍ വെനിസ്വേലായിലെ വിവിധ രൂപതകള്‍ക്ക് അയച്ചുകൊടുത്തു. ഗോതമ്പുക്ഷാമം നേരിടുന്ന വെനിസ്വേലായില്‍ ഓസ്തികളുടെ ലഭ്യത കുറഞ്ഞതു മൂലമാണ് ഈ സഹായം. ക്രിസ്തുവിന്‍റെ സ്നേഹം തന്നെയാണ് തങ്ങള്‍ ഇതുവഴി കൈമാറുന്നതെന്ന് കുകുട്ട ബിഷപ് വിക്ടര്‍ മാനുവല്‍ പ്രസ്താവിച്ചു. വെനിസ്വേലാ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ഇതുമൂലം വെനിസ്വേലായില്‍ നിന്ന് ധാരാളം പേര്‍ അഭയാര്‍ത്ഥികളായി അന്യരാജ്യങ്ങളിലേയ്ക്കു പലായനം ചെയ്യുന്നുമുണ്ട്. കൊളംബിയായിലേയ്ക്കു വരുന്ന വെനിസ്വേലന്‍ അഭയാര്‍ത്ഥികള്‍ക്ക് ദിവസവും ആയിരം ഭക്ഷണപ്പൊതികളും കുകുട്ട രൂപത ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. വെനിസ്വേലായിലെ ഓസ്തി നിര്‍മ്മാണം മാത്രം 60 ശതമാനം കണ്ടു കുറഞ്ഞതായാണു കണക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org