സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം പ്രതിഷേധാര്‍ഹം : മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം പ്രതിഷേധാര്‍ഹം : മാര്‍ ആന്‍ഡ്രൂസ് താഴത്ത്

5 വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിബിസി വിദ്യാഭ്യാസകമ്മീഷന്റെയും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതിയുടെയും നേതൃത്വത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകനിയമനങ്ങള്‍ അംഗീകരിക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. തൃശൂര്‍ കലക്‌ട്രേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച ഉപവാസസമരത്തില്‍ ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു.
കണ്ണൂരില്‍ ശ്രീ. കെ. സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്ത ഉപവാസസമരത്തില്‍ ബിഷപ്പ് അലക്‌സ് വടക്കുംതല അധ്യക്ഷനായിരുന്നു. ഡോ. കെ.സി. ജോസഫ് എം.എല്‍.എ., കെ.എം. ഷാജി എം.എല്‍എ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോഴിക്കോട് വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, തിരുവന്തപുരത്ത് ശ്രീ. വി.എസ്. ശിവകുമാര്‍ എം.എല്‍.എ., ആലപ്പുഴയില്‍ ഫാ. സേവ്യര്‍ കുടിയാമശ്ശേരി, തൊടുപുഴയില്‍ ശ്രീ ബിജു പറയനിലം, എറണാകുളത്ത് ഫാ. പോള്‍ ചിറ്റിനപ്പിള്ളി, കൊല്ലത്ത് ഫാ. ബിനു തോമസ്, പത്തനംതിട്ടയില്‍ ഫാ. മാത്യു പുനംകുളം, കട്ടപ്പനയില്‍ ഫാ. ജോര്‍ജ്ജ് തകിടിയേല്‍, കല്പറ്റയില്‍ ശ്രീ. ടി. ജെ. ഐസക്, മലപ്പുറത്ത് ശ്രീ. ബിനു കല്ലറയ്ക്കല്‍, പാലക്കാട് ശ്രീമതി ക്രിസ്റ്റി ടീച്ചര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളില്‍ റവ. ഡോ. ചാള്‍സ് ലിയോണ്‍, സാലു പതാലില്‍, ജോഷി വടക്കന്‍, ജോസ് ആന്റണി, സിബി വലിയമറ്റം, ഷാജി മാത്യു, എം. ആബേല്‍, മാത്യു ജോസഫ്, ഡി.ആര്‍.ജോസ്, കോര്‍പ്പറേറ്റ്് മാനേജര്‍മാര്‍, രൂപതാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രശ്‌നപരിഹാരമുണ്ടാകാത്ത പക്ഷം ഒക്‌ടോബര്‍ 20 ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് സെക്രട്ടറിയേറ്റ് നടയില്‍ ഉപവസിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org