ഗ്രെയ്സ് റിപ്പിള്‍സ് ദമ്പതി കോണ്‍ഫറന്‍സ്

Published on

തൃക്കാക്കര: എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിന്‍റെ  ആഭിമുഖ്യത്തില്‍ ഏഴാമത് ഗ്രെയ്സ് റിപ്പിള്‍സ് ദമ്പതി കോണ്‍ഫറന്‍സ്, ഡിസംബര്‍ 21 ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തൃക്കാക്കര ഭാരതമാതാ കോളജ് (വി. ലൂയി സെലീ നഗര്‍) ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്‍റണി കരിയില്‍ സംഗമം ഉദ്ഘാടനം ചെയ്യും. 'ജീവനുണര്‍ത്തും കുടുംബഭാഷ' എന്ന കോണ്‍ഫറന്‍സ് വിഷയം ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി അവതരിപ്പിക്കും.

ഇരിങ്ങാലക്കുട രൂപത കാത്തലിക് കപ്പിള്‍സ് മൂവ് മെന്‍റ് പ്രസിഡന്‍റ് ഡോ. റെജു & ഡോ. സോണിയ ദമ്പതികള്‍ മുഖ്യപ്രഭാഷണം നടത്തും. കോണ്‍ഫറന്‍സ് വിഷയം സംബന്ധിച്ച് ഒരു ലൈവ് ഷോ അവതരിപ്പിക്കപ്പെടും.

തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 800-ലധികം ഗ്രെയ്സ് റിപ്പിള്‍സ് ദമ്പതികളും കുടുംബപ്രേഷിതരായ സന്യസ്തരും വൈദികരും ഉള്‍പ്പെടെ 1800 പേര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ബാബു & കൊച്ചു റാണി ദമ്പതികള്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org