ഗ്രാന്‍ഡ് ഇമാം മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഗ്രാന്‍ഡ് ഇമാം മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം അഹമ്മദ് മുഹമ്മദ് അല്‍ തയിബ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ ശിച്ചു. സുന്നി മുസ്ലീങ്ങളുടെ ആഗോള ആത്മീയാചാര്യനായി പരിഗണിക്കപ്പെടുന്ന മതപണ്ഡിതനാണ് അല്‍ അസ്ഹര്‍ ഇമാം. കത്തോലിക്കാ അത്മായ സംഘടനയായ സാന്ത് എജിദിയോ സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ സംബന്ധിക്കാനാണ് ഇമാം റോമിലെത്തിയത്. 2016-ലാണ് ഇതിനു മുമ്പ് ഇമാം റോമിലെത്തിയത്. അതിനു മുമ്പ് 5 വര്‍ഷത്തോളം വത്തിക്കാനും അല്‍ അസ് ഹര്‍ സര്‍വകലാശാലയും തമ്മിലുള്ള സംഭാഷ ണം നിറുത്തി വച്ചിരിക്കുകയായിരുന്നു. ബെനഡി ക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഒരു പ്രസ്താവനയെ തുടര്‍ന്നാണ് അല്‍ അസ്ഹര്‍ സര്‍വകലാശാല വത്തിക്കാനുമായുള്ള സംഭാഷണം താത്കാലികമായി അവസാനിപ്പിച്ചത്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഇമാമിന്‍റെ സന്ദര്‍ ശനത്തിനു വലിയ പ്രധാന്യം കല്‍പിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഫ്രാന്‍സിസ് മാര്‍പാ പ്പ ഈജിപ്ത് സന്ദര്‍ശിക്കുകയും സുന്നി മുസ്ലീ ങ്ങളുടെ ആസ്ഥാനത്തെത്തി സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇത് വത്തിക്കാന്‍- മുസ്ലീം ബന്ധങ്ങളില്‍ പുതിയ ഉണര്‍വു പകരു കയും ചെയ്തു. ഇപ്പോഴത്തെ കൂടിക്കാഴ്ച സ്വ കാര്യ നിലയ്ക്കുള്ളതായിരുന്നു. അതുകൊണ്ട് സംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org