ഗ്രീന്‍ കാമ്പസ് ക്യാമ്പയിന്‍

ഗ്രീന്‍ കാമ്പസ് ക്യാമ്പയിന്‍

പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സുവര്‍ണ ജൂബിലിയോടനുന്ധിച്ചു പ്രഖ്യാപിച്ച ഗ്രീന്‍ കാമ്പസ് ക്യാമ്പയിനു പാലക്കാട് യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്‍റ് സ്റ്റഡീസില്‍ തുടങ്ങി. സുവര്‍ണജൂബിലിയോടനുബന്ധിച്ചു യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 430 അഫിലിയേറ്റ് കോളജിലെ നോഡല്‍ ഓഫീസേഴ്സിനായി സംഘടിപ്പിച്ച ഏകദിന ശില്പശാലയില്‍ വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും 200- ലേറെ കോളജുകളില്‍നിന്നു വന്ന അദ്ധ്യാപകരും യുവക്ഷേത്ര കോളജിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഔദ്യോഗിക ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴസിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. മുഴുവന്‍ അഫിലിയേറ്റഡ് കോളജുകളും യൂണിവേഴ്സിറ്റിയുടെ സുവര്‍ണ ജൂബലിയോടനുബന്ധിച്ചു ഹരിതാഭമാക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

സിന്‍ഡിക്കേറ്റ് അംഗം പ്രഫ. സി.പി. ചിത്ര അദ്ധ്യക്ഷത വഹിച്ചു. മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും മുന്‍ ഡിസ്ട്രിക്ട് ജഡ്ജുമായ എം.കെ. കുട്ടികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, ഒ. അബ്ദുള്‍ അലി, ഡോ. സലാവുദ്ദീന്‍, ഗ്രീന്‍ കാമ്പസ് ക്യാമ്പയിന്‍ കണ്‍വീനര്‍ ഡോ. ജോണ്‍ തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ "വീട്ടിലൊരു ഫലവൃക്ഷം", "വീട്ടിലൊരു വിഷരഹിത കരിവേപ്പ്" വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥികള്‍ക്കു തൈകള്‍ നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. യുവക്ഷേത്ര കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ "യൂഫാം" മൊബൈല്‍ ആപ്പ് ഡോ. കെ. മുഹമ്മദ് ബഷീര്‍ പ്രകാശനം ചെയ്തു. യൂണിവേഴ്സിറ്റി തലത്തില്‍ ജ്യോഗ്രഫി വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് നേടിയ ജിത്തുമോനും നികിത ജോണ്‍സണും പുരസ്കാരങ്ങള്‍ നല്കി. യുവക്ഷേത്ര ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ടോമി ആന്‍റണി നന്ദിയും പ റഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org