‘ഗൃഹസുരക്ഷ’ ഭവന ഇന്‍ഷുറന്‍സുമായി ഇ.എസ്.എസ്.എസ്

‘ഗൃഹസുരക്ഷ’ ഭവന ഇന്‍ഷുറന്‍സുമായി ഇ.എസ്.എസ്.എസ്

കൊച്ചി: 2018 ആഗസ്റ്റ് മാസത്തിലെ പ്രളയത്തെ തുടര്‍ന്ന് വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തിയ പ്രളയ പുനരധിവാസ പ്രര്‍ത്തനമായ കൂടാം… കൂടൊരുക്കാന്‍ പദ്ധതിക്ക് സമാപനമായി എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് നടന്ന സമാപനസമ്മേളനം വരാപ്പുഴ ആര്‍ച്ച്ബി ഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു. 15 വര്‍ഷത്തോളം പഴക്കുള്ള ഭവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഇന്‍ഷുര്‍ ചെയ്യുന്ന 'ഗൃഹസുരക്ഷ' പദ്ധതി ആര്‍ച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. പുനരധിവാസ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ പ്രകാശനം നിര്‍വഹിച്ചു. ദുരന്ത നിവാരണ മുന്‍കാലുകളെക്കുറിച്ചുള്ള ലഘുലേഖ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍. ആന്‍റണി വിതരണം ചെയ്തു. ചടങ്ങില്‍ ഹൈബി ഈഡന്‍ എംപിയെ അനുമോദിച്ചു. ഇ.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, അന്‍വര്‍ സദത്ത് എംഎല്‍എ എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും പുതിയ വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കുകയും ചെയ്തു പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികളായ ലിസി എബ്രാഹാം (ആലുവ നഗരസഭ) സി.പി. ഉഷ (ഏലൂര്‍ നഗരസഭ) ഗ്രെയ്സി ബാബു (ഡിവിഷന്‍ കൗണ്‍സിലര്‍) ബിജു ചുള്ളിക്കാട് (ആലങ്ങാട് ബ്ലോക്ക്) യേശുദാസ് പറപ്പിള്ളി (പറവൂര്‍ ബ്ലോക്ക്), കെ.എസ്. മുഹമ്മദ് (വരാപ്പുഴ), സോണി ചീക്കു (ചേരാനല്ലൂര്‍) രാധാമണി ജെയ്സിങ്ങ് (ആലങ്ങാട്) ജീവന്‍ മിത്രാ (എടവനക്കാട്), ഇ.പി. ഷിബു (നായരംബലം) എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും വീടുകളുടെ താക്കോല്‍ കൈമാറുകയും ചെയ്തു. ഭവനനിര്‍മ്മാണ പദ്ധതിയില്‍ സഹകരിച്ച ഇടവകകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും കോണ്‍ട്രക്റ്റര്‍മാര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി കഴിഞ്ഞ 11 മാസക്കാലമായി എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പൂര്‍ത്തീകരിച്ച പുനരധിവാസ പുനര്‍നിര്‍മ്മാണ പദ്ധതിക്കായി 13 കോടി രൂപയാണ് ചെലവഴിച്ചതെന്ന് ഇഎസ്എസ്എസ് ഡയറക്ടര്‍. ഫാ. മാര്‍ട്ടിന്‍ അഴീക്കകത്ത് അറിയിച്ചു. അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. മെര്‍ട്ടന്‍ ചടങ്ങിന് ക്യതജ്ഞത അര്‍പ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org