ഗ്വാട്ടിമലയിലെ അഗ്നിപര്‍വത സ്ഫോടനം: മാര്‍പാപ്പ അനുശോചിച്ചു

ഗ്വാട്ടിമലയിലെ അഗ്നിപര്‍വത സ്ഫോടനം: മാര്‍പാപ്പ അനുശോചിച്ചു

ഗ്വാട്ടിമലയിലെ അഗ്നിപര്‍വതസ്ഫോടനത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനകള്‍ നേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അപ്രതീക്ഷിതമായിരുന്ന ലാവാപ്രവാഹത്തില്‍ 65 ലേറെ പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായാണു കണക്ക്. ഏതാനും ഗ്രാമങ്ങള്‍ ലാവാപ്രവാഹത്തില്‍ മുങ്ങിപ്പോയി. അനേകം വീടുകളും സ്ഥലങ്ങളും കട്ടിയുള്ള ചാരം വന്നുമൂടി. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോയതു മൂലം രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു. ദുരന്തബാധിതസ്ഥലങ്ങളില്‍ സഭയും സര്‍ക്കാരിനൊപ്പം സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. 1902 നു ശേഷം ഗ്വാട്ടിമലയിലുണ്ടായ ഏറ്റവും വലിയ അഗ്നിപര്‍വത സ്ഫോടനമാണിത്. അന്ന് ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org