ഗ്വാട്ടിമലയ്ക്കു മാര്‍പാപ്പയുടെ ഒരു ലക്ഷം ഡോളര്‍ സഹായം

ഗ്വാട്ടിമലയ്ക്കു മാര്‍പാപ്പയുടെ ഒരു ലക്ഷം ഡോളര്‍ സഹായം

നാലു ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ദുരന്തങ്ങളനുഭവിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ലക്ഷം ഡോളറിന്‍റെ ധനസഹായം നല്‍കി. ഒരു പ്രാരംഭസഹായമാണിതെന്നും ഗ്വാട്ടിമലയോടു വൈകാരികമായി ചേര്‍ന്നു നില്‍ക്കുന്നതിന്‍റെയും പൈതൃകമായ വാത്സല്യം പ്രകടിപ്പിക്കുന്നതിന്‍റെയും ഒരു സൂചനയായിട്ടാണ് ഈ സഹായം നല്‍കുന്നതെന്നും വത്തിക്കാന്‍ അധികാരികള്‍ വ്യക്തമാക്കി. വത്തിക്കാന്‍ സമഗ്രവികസന കാര്യാലയം, ഗ്വാട്ടിമലയില്‍ ദുരന്തം ഏറ്റവുമധികം ബാധിച്ച രൂപതാധികാരികള്‍ വഴിയാണ് ഈ പണം ചിലവഴിക്കുക. വത്തിക്കാന്‍ കൂടാതെ വിവിധ രാജ്യങ്ങളിലെ കത്തോലിക്കാസഭയുടെ സന്നദ്ധസംഘടനകളും സഹായവുമായി ഗ്വാട്ടിമലയിലെത്തുന്നുണ്ട്. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ മരിക്കുകയും ഇരുനൂറോളം പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org