എം. കെ. സാനു ഗുരുപ്രസാദ പുരസ്ക്കാരം ഡോ. വി. പി. ഗംഗാധരന്

കൊച്ചി: എം.കെ. സാനു ഫൗണ്ടേഷന്‍റെ 2020 ലെ എം. കെ. സാനു ഗുരുപ്രസാദ പുരസ്ക്കാരം പ്രഗത്ഭ ആരോഗ്യ ശുശ്രൂഷകനായ ഡോ. വി.പി. ഗംഗാധരന് നല്കു ന്നു. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് ചങ്ങമ്പുഴ പാര്‍ക്കില്‍ ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങില്‍ എം.കെ. സാനു മാസ്റ്റര്‍ സമ്മാനിക്കും.

എം. തോമസ് മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പുരസ്ക്കാര സമര്‍പ്പണ ചടങ്ങില്‍ ഡോ. ജോസ് പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തും. കെ. ബാലചന്ദ്രന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, പി. രാമചന്ദ്രന്‍, ഷീബ അമീര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഫാ. റോബി കണ്ണന്‍ചിറ, രഞ്ജിത്ത് സാനു, ജോളി പവേലില്‍ എന്നിവര്‍ പങ്കെടുക്കും. ഏകോപനം ജോണ്‍ പോള്‍. മുന്‍വര്‍ഷങ്ങളില്‍ കെ.എം. റോയ്, ഫാ. റോയി കണ്ണന്‍ ചിറ, മാര്‍ ക്രിസോസ്റ്റം, കെ. ബാലചന്ദ്രന്‍, കാനായി കുഞ്ഞിരാമന്‍ എന്നിവര്‍ക്കാണ് എം.കെ. സാനു ഗുരു പ്രസാദപുരസ്ക്കാരം സമര്‍പ്പിക്കപ്പെട്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org