അഭയാര്‍ത്ഥികളെ സഹായിക്കുന്ന ഗ്വാട്ടിമലയിലെ പുരോഹിതനു വധഭീഷണി

അഭയാര്‍ത്ഥികളെ സഹായിക്കുന്ന  ഗ്വാട്ടിമലയിലെ പുരോഹിതനു വധഭീഷണി
Published on

മദ്ധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ അഭയാര്‍ത്ഥികള്‍ക്കു സഹായമെത്തിക്കുന്ന ഫാ. മൗരോ വെഴ്സെലെറ്റിക്കും സഹപ്രവര്‍ത്തകര്‍ക്കും വധഭീഷണി. അഭയാര്‍ത്ഥികളെ സംബന്ധിച്ച ട്രംപിന്‍റെ അമേരിക്കന്‍ നയത്തിന്‍റെ കടുത്ത വിമര്‍ശകനാണ് ഫാ. വെഴ്സെലെറ്റി. ട്രംപിനോടു യോജിക്കുന്ന ഗ്വാട്ടിമലയന്‍ രാഷ്ട്രീയനേതാക്കളേയും അദ്ദേഹം വിമര്‍ശിക്കുന്നു. എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് അമേരിക്ക ലക്ഷ്യമാക്കി പോകുന്ന അഭയാര്‍ത്ഥിസംഘങ്ങള്‍ക്ക് രാത്രി താമസവും ഭക്ഷണവും നല്‍കുന്ന സേവനകേന്ദ്രങ്ങള്‍ നടത്തുകയാണ് ഫാ. വെഴ്സെലെറ്റി. അഭയാര്‍ത്ഥികളെ ഇപ്രകാരം കടന്നുപോകാന്‍ ഗ്വാട്ടിമല അനുവദിക്കരുതെന്നാണ് അമേരിക്കയുടെ ആവശ്യം. പകരം അവരെ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി സ്വീകരിക്കണമെന്നു അമേരിക്ക ഗ്വാട്ടിമലയോടും മെക്സിക്കോയോടും ആവശ്യപ്പെടുന്നു. എന്നാല്‍, അഭയാര്‍ത്ഥികളെ മനുഷ്യാന്തസ്സോടെ പരിഗണിക്കണമെന്ന് ഫാ. വെഴ്സെലെറ്റിയും സഭയും ആവശ്യപ്പെടുന്നു.

സാല്‍വദോറും ഹോണ്ടുറാസും കൂടാതെ ഗ്വാട്ടിമലയില്‍ നിന്നുള്ളവരും അഭയാര്‍ത്ഥികളായി അമേരിക്കയിലേയ്ക്കു നീങ്ങുന്നുണ്ട്. യുദ്ധമില്ലാത്ത രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതത്വം കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഗ്വാട്ടിമല. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. ഇക്കാരണത്താലാണ് ജനങ്ങള്‍ അമേരിക്കയിലേയ്ക്കു കുടിയേറാന്‍ പരിശ്രമിക്കുന്നത്. അഭയാര്‍ത്ഥികളുടെ പരിചരണം പ്രത്യേക കാരിസമായ ഒരു സന്യാസസമൂഹത്തിലെ അംഗമാണ് ബ്രസീല്‍ സ്വദേശിയായ ഫാ. വെഴ്സെലെറ്റി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org