ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഭാവിയെക്കുറിച്ച് ചര്‍ച്ചാസമ്മേളനം

ഭാരതത്തിലെ സമീപകാല സാഹചര്യങ്ങളില്‍ ക്രൈസ്തവ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ദേശീയ ചര്‍ച്ചാ സമ്മേളനം നവംബര്‍ 16-ന് കല്‍ക്കട്ടയിലെ സൊനാഡയില്‍ നടക്കും. സലേഷ്യന്‍ കോളജിന്‍റെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ഭാരതത്തിന്‍റെ സമകാലീന സാഹചര്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിഗൂഢമായി കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങളെ വിലയിരുത്തുക സമ്മേളനത്തിന്‍റെ ലക്ഷ്യമാണെന്ന് സലേഷ്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് തടത്തില്‍ പറഞ്ഞു. ഭാരതത്തിലെ അഞ്ചു കത്തോലിക്കാ സര്‍വകലാശാലകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ദൗത്യവും ഭാരതത്തിലെ സമ കാലീന സാഹചര്യങ്ങളും സഭയുടെ സാമൂഹിക പ്രതിബദ്ധത, ഉന്നത വിദ്യാഭ്യാസരംഗത്തു കോര്‍പ്പറേറ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി കള്‍, ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഭാവി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഡോണ്‍ബോസ്കോ യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഫാ. വി.എം. തോമസ്, ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. വത്സന്‍ തമ്പു, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. തോമസ് സി മാത്യു, തെസ്പൂര്‍ സെന്‍ ട്രല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. വിര്‍ജിനിയസ് സാസ, ഈശോ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. സേവ്യര്‍ അല്‍ഫോന്‍സ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org