ഹൈറേഞ്ച് സ്വാശ്രയ ഹരിതസംഗമം

ചെറുതോണി: ഹൈറേഞ്ചിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 9-ാമത് ഹൈറേഞ്ച് സ്വാശ്രയ ഹരിതസംഗമം സംഘടിപ്പിക്കുന്നു. മേയ് 19-ാം തീയതി വെള്ളിയാഴ്ച ഇടുക്കി തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്‍ററിലാണ് സംഗമം സംഘടിപ്പിക്കുന്നത്. രാവിലെ 9.45 ന് ചെറുതോണിയില്‍ നിന്നും ആരംഭിക്കുന്ന വികസന വിളംബര റാലിയോടെയാണ് സംഗമത്തിന് തുടക്കമാവുക. റാലിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം ഇടുക്കി ഡെപ്യൂട്ടി സൂപ്ര ണ്ട് ഓഫ് പൊലീസ് അഡ് മിനിസ്ട്രേഷന്‍ സി.ജെ. ജോണ്‍സണ്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് 11.30 ന് മരിയസദന്‍ അനിമേഷന്‍ സെന്‍ററില്‍ നടത്തപ്പെടുന്ന സ്വാശ്രയഹരിതസംഗമം ബഹു. കേരള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ജോയിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിന്‍ എംഎല്‍എ, കോട്ടയം അതിരൂപതാ വികാരി ജനറാളും ജിഡിഎസ് പ്രസിഡന്‍റുമായ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഹൈറേഞ്ച് ഡെവലപ്പ്മെന്‍റ് സൊസൈറ്റി സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഫാ. ബെന്നി കന്നുവെട്ടിയില്‍, ഫാ. സാബു മാലിത്തുരുത്തേല്‍, ഗ്രീന്‍വാലി ഡെവലപ്പ്മെന്‍റ് സൊസൈറ്റി സെക്രട്ടറി ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ആലിസ് ചിറമ്മേല്‍പുറത്ത്, മരിയാപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെസ്സി ബിജു, ജിഡിഎസ് പ്രോഗ്രാം ഓഫീസര്‍ മെബിന്‍ ബെന്നി എന്നിവര്‍ പ്രസംഗിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org