ഹിന്ദുമതത്തിലേക്ക് പുനഃപരിവര്‍ത്തനം നടത്തുന്നതായി ആരോപണം

ആന്ധ്രപ്രദേശില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതായി ക്രൈസ്തവ സഭാനേതാക്കള്‍ ആരോപിച്ചു. രാഷ്ട്രീയ നേട്ടം ലക്ഷ്യംവച്ചു ബിജെപിയും ഹിന്ദുവര്‍ഗീയ സംഘടനകളുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ക്രിസ്തു മത വിശ്വാസികളെ ഹിന്ദുമതത്തിലേക്കു കൂട്ടത്തോടെ പുനഃപരിവര്‍ത്തനം ചെയ്യുകയാണെന്നാണ് ആക്ഷേപം.

കൂര്‍ണൂള്‍ ജില്ലയിലെ ശ്രീശൈലം ക്ഷേത്രത്തില്‍ ഇത്തരത്തില്‍ കൂട്ട പ്രാര്‍ത്ഥനകളും ആചാരങ്ങളും നടന്നതായി ക്രിസ്തീയ നേതാക്കള്‍ ആരോപിച്ചു. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ചെന്ന് ദളിതരും ആദിവാസികളുമായ അഞ്ഞൂറോളം ദരിദ്ര ക്രൈസ്തവരെക്കൊണ്ട് ഹിന്ദുമതത്തില്‍ തുടരുമെന്നു പ്രതിജ്ഞയെടുപ്പിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ആന്ധ്രയില്‍ മാത്രമല്ല, ഇതര ദക്ഷിണേഷ്യന്‍ സംസ്ഥാനങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് തെലുങ്ക് സഭകളുടെ സംയുക്ത കൂട്ടായ്മ പ്രസിഡന്‍റ് ഫാ. അന്തോണി രാജ് തുമ്മ പറഞ്ഞു. മധ്യഭാരതത്തില്‍ മൂന്നു ദശാബ്ദങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ് പുനഃമതപരിവര്‍ത്തനമെന്നും അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org