ഹിസ്റ്ററി കോണ്‍ഗ്രസ്സ്: ചരിത്രസമ്മേളനം

ഹിസ്റ്ററി കോണ്‍ഗ്രസ്സ്: ചരിത്രസമ്മേളനം

തൃശൂര്‍: ഏകമതസിദ്ധാന്തം അരക്കെട്ടുറപ്പിക്കാന്‍ പാകത്തില്‍ കേരളത്തിന്‍റെ യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കാനും തമസ്കരിക്കാനും ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആഡ്രൂസ് താഴത്ത്. കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്‍റെ തൃശൂര്‍ മേഖല ചരിത്രസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യന്മാരുടെ അധിനിവേശത്തിനുശേഷമുള്ള ചരിത്രം പൊലിപ്പിച്ച് ഇന്ത്യയുടെ മതം ഏകമതമാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 14-ാം നൂറ്റാണ്ടിലെ പ്രകൃതിക്ഷോഭത്തിനുശേഷം അപ്രത്യക്ഷമായ മുസ്സിരിസും പുതുതായി രൂപംകൊണ്ട വൈപ്പിനുമെല്ലാം യഥാര്‍ത്ഥ ചരിത്ര ദൃഷ്ടിയിലൂടെ പഠനം നടത്തേണ്ട കാലം അതിക്രമിച്ചു എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

തൃശൂര്‍ സെന്‍റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇഗ്നേഷ്യസ് ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജയ മുത്തിപീടിക, എ.എ. ജോണ്‍സന്‍, തോമസ് കൊള്ളന്നൂര്‍, ഫാ. സിജോ, ബേബി മൂക്കന്‍, എം.ഡി. റാഫി എന്നിവര്‍ പ്രസംഗിച്ചു. ഡോ. മാര്‍ അപ്രേം, പ്രഫ. ജോര്‍ജ് മേനാച്ചേരി, ഫാ. ജോയ് മൂക്കന്‍ എന്നിവരെ ആര്‍ച്ച്ബിഷപ് മെമന്‍റോ നല്‍കി ആദരിച്ചു.

'രാജാക്കന്മാരും തൃശൂരിന്‍റെ സാമൂഹിക സാംസ്കാരിക വളര്‍ച്ചയും' എന്ന വിഷയത്തില്‍ ചരിത്ര സെമിനാര്‍ തുടര്‍ന്ന് നടന്നു. ഡോ. ജോര്‍ജ് തേനാടിക്കുളം അദ്ധ്യക്ഷത വഹിച്ചു. പ്രഫ. ജോര്‍ജ് മേനാച്ചേരി വിഷയാവതരണം നടത്തി. പ്രഫ. എം.ഡി. ജോസ്, ഡോ. ഡെമിന്‍ തറയില്‍, പ്രഫ. വി.പി. ജോണ്‍സ് എന്നിവര്‍ അനുബന്ധ പ്രഭാഷണം നടത്തി. ഡേവീസ് കണ്ണമ്പുഴ സ്വാഗതവും ജോയ് പോള്‍ കെ. നന്ദിയും പറഞ്ഞു. തുടര്‍ന്ന് മണ്‍മറഞ്ഞ ചരിത്രകാരന്മാരെ അനുസ്മരിക്കുന്ന ചടങ്ങില്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡേവീസ് കണ്ണനായ്ക്കല്‍, കെ.ജെ. റാഫി, ജെയിംസ് മുട്ടിക്കല്‍, ടി.ഒ. വിത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.

സപ്തതി പിന്നിട്ട ചരിത്ര-പൈതൃക പ്രവര്‍ത്തകരാ യ വേലായുധന്‍ പണിക്കശ്ശേരി, ജോണ്‍ കള്ളിയത്ത്, പ്രഫ. കെ.എ. ഇഗ്നേഷ്യസ്, ഡോ. തോളൂര്‍ ശശിധരന്‍, ജോസ് ചിറ്റിലപ്പിള്ളി, ജോര്‍ജ് അമ്പൂക്കന്‍, എ.കെ.എ. റഹ്മാന്‍, സി.പി. ദേവസി, കെ.ആര്‍. ജോര്‍ജ് എന്നിവരെ ആദരിക്കുന്ന ചടങ്ങില്‍ മാര്‍ അപ്രേം അദ്ധ്യക്ഷത വഹിച്ചു. സി.എ. കൃഷ്ണന്‍, പോള്‍സന്‍ ആലപ്പാട്ട്, ഡോ. ജോര്‍ജ് അലക്സ്, പ്രഫ. വി.എ. വര്‍ഗീസ്, പി.എം.എം. ഷെറീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org