പട്ടണം ഗവേഷണം തുടരണം -കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സ്

പട്ടണം ഗവേഷണം തുടരണം -കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സ്

വൈക്കം: രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ കേരളം മുപ്പതിലധികം ലോകരാജ്യങ്ങളുമായി വ്യാപാര-സാംസ്കാരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നതിനു നിരവധി തെളിവുകള്‍ കണ്ടെത്താനായ പട്ടണം ഗവേഷണം തുടരുകതന്നെ വേണമെന്നു കേരള ഹിസ്റ്ററി കോണ്‍ഗ്രസ് സമ്മേളനം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളോട് ആവശ്യപ്പെട്ടു. അന്തര്‍ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട നിരവധി തെളിവുകളാണു പട്ടണം ഗവേഷണത്തിലൂടെ പുറത്തുവന്നിട്ടുള്ളത്. ഇനിയും ധാരാളം പുതിയ കണ്ടെത്തലുകള്‍ ലഭിക്കുമെന്നിരിക്കെ ചരിത്രഗവേഷണം എന്ന പ്രോജക്ട് ടൂറിസം പ്രോജക്ടാക്കി മാറ്റുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നു യോഗം ഗവണ്‍മെന്‍റുകളോട് അഭ്യര്‍ത്ഥിച്ചു.

കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡന്‍റ്  ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദളിത് ബന്ധു എന്‍.കെ. ജോസ് ഉദ്ഘാടനം ചെയ്തു. സിറിയാ മാണിതട്ടുങ്കല്‍, കെ. ജെ സോഹന്‍, ഡോ. ചാള്‍ഡയസ് എക്സ് എം.പി., ജോണ്‍ പുളിക്കപ്പറമ്പില്‍, അഡ്വ. ജേക്കബ് അറയ്ക്കല്‍, മാത്തച്ചന്‍ പ്ലാത്തോട്ടം, കെ.പി. ഗോപകുമാര്‍, തോമസ് കുടവെച്ചൂര്‍ അഡ്വ. വി. പത്മനാഭന്‍, എ. ജോര്‍ജ്, പി.ജി. സദാനന്ദന്‍, ഐസക് പെരുമ്പാത്തറ, തോമസ് വടക്കേക്കരി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org