ഹോളി ക്രോസ് യൂണിവേഴ്സിറ്റിയില്‍ ‘ചര്‍ച്ച് മാനേജ്മെന്‍റ് കോഴ്സ്’

ഹോളി ക്രോസ് യൂണിവേഴ്സിറ്റിയില്‍ ‘ചര്‍ച്ച് മാനേജ്മെന്‍റ് കോഴ്സ്’

റോമിലെ പ്രസിദ്ധമായ ഹോളിക്രോസ് യൂണിവേഴ്സിറ്റിയില്‍ ഈ അദ്ധ്യയനവര്‍ഷം പുതിയൊ രുപഠനവിഭാഗം ആരംഭിക്കുന്നു- ചര്‍ച്ച് മാനേജ്മെന്‍റ്. സഭയുടെ വിഭവസ്രോതസ്സുകള്‍ കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും കൈകാര്യം ചെയ്യുന്നതിനു വൈദികരേയും സന്യസ്തരേയും അല്മായരേയും സജ്ജരാക്കുക എന്നതാണ് ഈ കോഴ്സിന്‍റെ ലക്ഷ്യം. ഏതാനും അമേരിക്കന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റികളും നേതൃത്വപരിശീലനസ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ പഠനപരിപാടി തയ്യാറാക്കിയിരിക്കുന്നത്. വൈദികരെ മാനേജര്‍മാരാക്കുകയല്ല ഈ കോഴ്സിന്‍റെ ലക്ഷ്യം. മറിച്ച്, വൈദികവൃത്തിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവര്‍ക്കു സൗകര്യമൊരുക്കാനാണ് ഇത്. സാമ്പത്തിക കാര്യങ്ങളുടെയും ചര്‍ച്ച് മാനേജ് മെന്‍റിന്‍റെയും അടിസ്ഥാനതത്ത്വങ്ങള്‍ മനസ്സിലാക്കുന്ന വൈദികര്‍ക്ക് ഇത്തരം ചുമലതലകള്‍ അല്മായര്‍ക്കു പങ്കുവച്ചു കൊടുക്കുകയും സ്വന്തം അജപാലനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുകയും ചെയ്യാന്‍ കഴിയും – പാഠ്യപദ്ധതി രൂപപ്പെടുത്തിയ മോണ്‍. മാര്‍ട്ടിന്‍ ഷ്ലാഗ് പറഞ്ഞു.

സെമിനാരികളില്‍ സാമ്പത്തിക വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടു സെമിനാരി വിദ്യാര്‍ത്ഥികള്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് ഒരു സര്‍വേ വെളിപ്പെടുത്തിയതെന്ന് മോണ്‍. ഷ്ലാഗ് പറഞ്ഞു. പക്ഷേ ഇവര്‍ വൈദികരായി സേവനമാരംഭിച്ചു കഴിയുമ്പോഴാണ് ഈ വിഷയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നത്. പിന്നെ, അവര്‍ സ്വയം ഇതു പഠിക്കാന്‍ മുന്നോട്ടു വരുന്ന സ്ഥിതിയുണ്ട്. ഹോളിക്രോസ് യൂണിവേഴ്സിറ്റിയില്‍ ഈ കോഴ്സ് ആരംഭിച്ചിരിക്കുന്നത്, മറ്റു സ്ഥാപനങ്ങള്‍ക്കും ഇത്തരം കോഴ്സുകള്‍ തുടങ്ങാന്‍ പ്രേരണയമാകുമെന്നു പ്രതീക്ഷിക്കുന്നു. ഇംഗ്ലീഷ് മാധ്യമമായ ആദ്യ കോഴ്സിലെ 40 സീ റ്റുകളില്‍ 25% വീതം അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നുമുള്ള പഠിതാക്കള്‍ക്കായി നല്‍കാനാണ് ആഗ്രഹിക്കുന്നത്. – അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org