ലോകത്തെ സേവിക്കുന്ന സ്‌നേഹമാണു പ. ത്രിത്വം

ലോകത്തെ സേവിക്കുന്ന സ്‌നേഹമാണു പ. ത്രിത്വം

ലോകത്തിനുവേണ്ടിയുള്ള പിതാവായ ദൈവത്തിന്റെ രക്ഷാപദ്ധതി നിറവേറ്റുന്നയാളായിട്ടാണ് യേശു നിക്കോദേമോസിനു മുമ്പില്‍ സ്വയം അവതരിപ്പിക്കുന്നത്. തന്നില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനായി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം അവിടുന്ന് ലോകത്തെ സ്‌നേഹിച്ചു എന്ന് യേശു ഉറപ്പു നല്‍കുന്നു. മനുഷ്യവംശത്തെയും ലോകത്തെയും രക്ഷിക്കുന്നതിനുള്ള സ്‌നേഹത്തിന്റെ ഏക പദ്ധതിയാണ് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പ്രവര്‍ത്തനമെന്നാണ് ഇതിനര്‍ത്ഥം.

തിന്മയും അഴിമതിയും ലോകത്തിന്റെ മുഖമുദ്രയാണ്. നാമെല്ലാം പാപികളും. അതിനാല്‍ ലോകത്തെ വിധിക്കുന്നതിനും തിന്മയെ നശിപ്പിക്കുന്നതിനും പാപികളെ ശിക്ഷിക്കുന്നതിനും ദൈവത്തിന് ഇടപെടാവുന്നതാണ്. എന്നാല്‍, പാപപൂര്‍ണമാണെങ്കിലും ലോകത്തെ അവിടുന്ന് സ്‌നേഹിച്ചു. തെറ്റുകള്‍ ചെയ്യുകയും തന്നില്‍ നിന്ന് അകന്നു പോകുകയും ചെയ്യുമ്പോഴും ദൈവം നമ്മെയോരോരുത്തരേയും സ്‌നേഹിക്കുന്നു.

ദൈവത്തിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരാകാനുള്ള അവസരമാണ് ത്രിത്വത്തിന്റെ തിരുനാള്‍. യേശുക്രിസ്തുവിലൂടെ ദൈവം നല്‍കുന്ന സ്‌നേഹത്തെ സ്വീകരിക്കാനുള്ള അവസരം. ദൈവത്തെ തേടുക, കണ്ടെത്തുക, സ്‌നേഹിക്കുക എന്നതാണ് ക്രൈസ്തവജീവിതം. എന്നാല്‍ അവിടുന്നാണ് നമ്മെ ആദ്യം തേടുന്നതും കണ്ടെത്തുന്നതും.

(പ. ത്രിത്വത്തിന്റെ തിരുനാള്‍ ദിവസം സെ. പീറ്റേഴ്‌സ് അങ്കണത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്കു നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org