ഹോം കെയര്‍ വാഹനത്തിന്‍റെ താക്കോല്‍ദാനം നടത്തി

ഹോം കെയര്‍ വാഹനത്തിന്‍റെ താക്കോല്‍ദാനം നടത്തി

കൊച്ചി: പാലാരിവട്ടം പാവന പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ സാന്ത്വന പരിചരണം സംബന്ധിച്ചു പ്രഭാഷണവും ഹോം കെയര്‍ വാഹനത്തിന്‍റെ താക്കോല്‍ ദാനവും നടത്തി.

സെന്‍റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളി ജൂബിലി ഹാളില്‍ നടന്ന പരിപാടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സിജിഎം ആന്‍ഡ് സിഐഒ ടി.ജെ. റാഫേല്‍ താക്കോല്‍ ദാനകര്‍മം നിര്‍വഹിച്ചു.

ജില്ലയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ ഡോ. സി.എം. ഹൈദരാലി, സൗത്ത് ഇന്ത്യന്‍ ബാങ്ക് എറണാകുളം റീജണല്‍ ഹെഡ് എസ് എസ് ബി.ജി, ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങിനു മുന്നോടിയായി പാലിയേറ്റീവ് കെയറും ഹോം കെയര്‍ സേവനവും എന്ന വിഷയത്തില്‍ അമൃതഹോസ്പിറ്റല്‍ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലെ ഡോ. ടി.കെ. ശോഭനാ ലക്ഷ്മി പ്രഭാഷണം നടത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നാണു പാവന പാലിയേറ്റീവ് കെയറിനു ഹോം കെയര്‍ വാഹനം അനുവദിച്ചത്.

രക്ഷാധികാരി റവ. ഡോ. ജോര്‍ജ് നെല്ലിശ്ശേരി, സഹ രക്ഷാധികാരി ഫാ. എബിന്‍ കളപ്പുരയ്ക്കല്‍, പ്രസിഡന്‍റ് ആന്‍റോ കുണ്ടുകുളം, വൈസ് പ്രസിഡന്‍റ് സാബു ജോസ്, സെക്രട്ടറി ജോര്‍ജ് മൈക്കിള്‍, ജോ. സെക്രട്ടറി മാഗി ജോസ് എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org