സൗഹാര്‍ദത്തിനും സമാധാന പഠനങ്ങള്‍ക്കുമുള്ള ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപക ഡയറക്ടര്‍ ഫാ. എം ഡി തോമസിന് ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനും ഹിന്ദി സാഹിത്യത്തിനുമായി നല്‍കുന്ന സ്വാമി ദേവാനന്ദ് ചക്കുങ്കല്‍ അവാര്‍ഡ് നല്‍കും. നിരവധി ഗ്രന്ഥങ്ങളും സംഗീത ആല്‍ബങ്ങളും രചിച്ചിട്ടുള്ള ഫാ. തോമസ് ഹിന്ദിയിലും ഇതര ഭാഷകളിലുമായി 250 ല്‍പരം ലേഖനങ്ങളും രചിച്ചിട്ടുണ്ട്. പതിനഞ്ചില്‍പരം അവാര്‍ഡുകളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഇന്‍ഡോറില്‍ മാര്‍ച്ച് 9 ന് നടക്കുന്ന ഐസിപിഎയുടെ ദേശീയ കണ്‍വെന്‍ഷനില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് സെക്രട്ടറി ജോസ് വിന്‍സെന്‍റ് അറിയിച്ചു.