ഐസിപിഎ അവാര്‍ഡുകള്‍

ഐസിപിഎ അവാര്‍ഡുകള്‍

കൊച്ചി: ഇന്ത്യന്‍ കാത്തലിക് പ്രസ്സ് അസോസിയേഷന്‍റെ ഈ വര്‍ഷത്തെ അവാര്‍ഡിനു സണ്‍ഡേ ശാലോം മുംബൈ സ്പെഷല്‍ കറസ്പോണ്ടന്‍റ് ജെയിംസ് ഇടിയോടി, തമിഴ്നാട്ടിലെ തിരുവണ്ണാമല സ്വദേശി ഗംഗയ് കുമാര്‍ എന്നിവര്‍ അര്‍ഹരായി. മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡാണു ജെയിംസ് ഇടിയോടിക്കു നല്കുക. ദളിത് വിഷയങ്ങളിലുള്ള മികച്ച റിപ്പോര്‍ട്ടിംഗിനാണു ഗംഗയ് കുമാര്‍ അവാര്‍ഡ് നേടിയത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് നാഗ്പൂരില്‍ ഫെബ്രുവരി 24-നു നടക്കുന്ന സംഘടനയുടെ 22-ാമതു ദേശീയ കണ്‍വെന്‍ഷനില്‍വച്ചു സമ്മാനിക്കുമെന്നു സെക്രട്ടറി ജോസ് വിന്‍സെന്‍റ് അറിയിച്ചു.

അന്തര്‍ സര്‍വ്വകലാശാല ചാവറ പ്രസംഗമത്സരം

കൊച്ചി: 19-ാം നൂറ്റാണ്ടിന്‍റെ നവോത്ഥാന നായകരില്‍ പ്രമുഖനും സി.എം.ഐ., സി.എം.സി. സന്ന്യാസ സമൂഹങ്ങളുടെ സ്ഥാപകനുമായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്‍റെ പേരില്‍ എല്ലാ വര്‍ഷവും നടത്തിക്കൊണ്ടിരിക്കുന്നതാണ് ചാവറ അന്തര്‍സര്‍വ്വകലാശാല പ്രാഥമിക പ്രസംഗമത്സരം ഫെബ്രുവരി 14-ന്. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 1989 മുതല്‍ നടത്തിവരുന്ന അന്തര്‍സര്‍വ്വകലാശാല പ്രസംഗമത്സരത്തിന്‍റെ 28-ാമത് വര്‍ഷമാണിത്. വിജയികള്‍ക്ക് 11111, 7777, 5555 രൂപ വീതം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കും കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും. പ്രാഥമിക മത്സരം ഫെ ബ്രുവരി 14-ന് ചൊവ്വ ഉച്ചയ്ക്ക് 12.30-ന് കേരളത്തിലെ പ്രമുഖമായ 9 കോളജ് കേന്ദ്രങ്ങളില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ക്ക് 0484-4070250, 9947850402 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത് സി.എം.ഐ., ഡയറ ക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ. എന്നിവര്‍ അറിയിച്ചു.

കാന്‍സര്‍ രോഗികള്‍ക്കു മുടി മുറിച്ചു നല്കി വിദ്യാര്‍ത്ഥികള്‍

കാലടി: കാന്‍സര്‍ രോഗികള്‍ക്കു വിഗ്ഗ് നിര്‍മിക്കുവാന്‍ സ്വന്തം മുടി മറിച്ചു നല്കി അദ്ധ്യാപികയും വിദ്യാര്‍ത്ഥികളും നാടിനു മാതൃകയായി. ചെങ്ങല്‍ ജ്ഞാനോദയ സെന്‍ട്രല്‍ സ്കൂള്‍ അദ്ധ്യാപികയും 13 വിദ്യാര്‍ത്ഥി നികളുമാണു കാരുണ്യപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. തൃശൂര്‍ അമല ആശുപത്രിയുടെ കേശദാനം പദ്ധതിയുടെ ഭാഗമായാണു തലമുടി ശേഖരിച്ചത്. കീമോതെറാപ്പി ചെയ്യുമ്പോള്‍ മുടി കൊഴിയുന്ന കാന്‍സര്‍ രോഗികള്‍ക്കുവേണ്ടിയാണ് ഈ മുടി ഉപയോഗിച്ചു വിഗ്ഗ് നിര്‍മിച്ചു നല്കുന്നത്. മുടി നല്കിയവരെ കൂടാതെ ഇനിയും കൂടുതല്‍ പേര്‍ മുടി നല്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളതായി പ്രധാനാദ്ധ്യാപിക ടെസ്മി ഡേവീസ് പറഞ്ഞു.

സിസ്റ്റേഴ്സിനായുള്ള ധ്യാനം

ആലുവ: നോമ്പുകാലത്തു സിസ്റ്റേഴ്സിനായുള്ള ധ്യാനം 2017 മാര്‍ച്ച് 26 വൈകീട്ട് 4.00 മണി മുതല്‍ 31 ഉച്ചവരെ നിവേദിതയില്‍ ഒരുക്കിയിരിക്കുന്നു. ധ്യാനം നയിക്കുന്നതു മഞ്ഞുമ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ ഒ.സി.ഡി.യാണ്. ഫോണ്‍: 9387074646, 04842837375.

പന്തല്‍നാട്ടു കര്‍മം

ശ്രീമൂലനഗരം: രാജഗിരി പള്ളിയില്‍ വി. അന്തോണീസിന്‍റെ ഊട്ടുതിരുനാളിനുള്ള പന്തലിന്‍റെ കാല്‍നാട്ടുകര്‍മം വികാരി ഫാ. ദേവസി മാണിക്കത്താന്‍ നിര്‍വഹിക്കുന്നു.

തിരുനാള്‍

കുന്നപ്പിള്ളിശ്ശേരി: വി. സെബസ്ത്യാനോസിന്‍റെ നാമധേയത്തിലുള്ള കുന്നപ്പിള്ളിശ്ശേരി പള്ളിയില്‍ വിശുദ്ധന്‍റെ തിരുനാള്‍ ഫെബ്രുവരി 3, 4, 5 തീയതികളില്‍ ആഘോഷിച്ചു. വികാരി ഫാ. ജോസ് കാരാച്ചിറ കൊടി ഉയര്‍ത്തി. വിവിധ ദിവസങ്ങളില്‍ ഫാ. ആല്‍ബര്‍ട്ട് കൊല്ലംകുടി, ഫാ. പോളി കണ്ണൂക്കാടന്‍, ഫാ. ജോയി പ്ലാക്കല്‍, ഫാ. ജാന്‍സണ്‍ തുടങ്ങിയവര്‍ കാര്‍മികരായിരുന്നു.

ബൈബിള്‍ മാസാചരണം

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പള്ളിയില്‍ ബൈബിള്‍ മാസാചരണം ഫാ. ജോണ്‍ പുതുവ ഉദ് ഘാടനം ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org